നാട്ടിലുള്ള പ്രവാസികൾക്ക്‌ വാക്സിനിൽ മുൻഗണന നൽകണം - ജികെപിഎ

  • 17/05/2021

ഇന്ത്യയിൽ കോവിഡ്‌ രണ്ടാം ഘട്ട വ്യാപനം  അതിരൂക്ഷമായപ്പോൾ യൂറോപ്യൻ- മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങൾ അടക്കം വിദേശ രാജ്യങ്ങൾ നിലവിൽ നാട്ടിലുള്ള പ്രവാസികൾക്ക്‌ പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയാണു. അത്യാവശ്യങ്ങൾക്ക്‌ നാട്ടിൽ വന്ന് കുടുങ്ങിയവരും പുതിയ വിസയുമായ്‌ തൊഴിൽ പ്രതീക്ഷകളുമായ്‌ നിൽക്കുന്നവരും ആയ പതിനായിരക്കണക്കിനു പ്രവാസികൾ ആണു നാട്ടിൽ ഒരു വരുമാനവും ഇല്ലാതെ കുടുങ്ങി കിടക്കുന്നത്‌‌. എയർപോർട്ട്‌ പ്രവർത്തനം ആരംഭിച്ചാൽ യാത്രാവിലക്ക്‌ നീങ്ങുന്ന പക്ഷം യാത്രചെയ്യാനാവില്ലെങ്കിൽ ഉള്ള ജോലി നഷ്ടമാകുമോ എന്ന ഭയം എല്ലാവരിലും ഉണ്ട്‌. ഈ അവസരത്തിൽ 18-45 വയസുകാരുടെ മുൻഗണനാ ഗണത്തിൽ നാട്ടിലുള്ള പ്രവാസികളെയും ഉൾപെടുത്തണം എന്നാണു ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ആവശ്യപ്പെടുന്നത്‌.. 

എപ്പോൾ വേണമെങ്കിലും തിരികെ പോകേണ്ടതിനാൽ രെജിസ്ട്രേഷനൊപ്പം കോവിഡ്‌ വ്യാപനം തടയാൻ പ്രവാസികൾക്കായ്‌ എല്ലാ ജില്ലയിലും പ്രത്യേകം വാക്സിൻ സെന്ററോ പ്രത്യേകം ദിനമോ നിജപ്പെടുത്തണം എന്നും ജികെപിഎ ആവശ്യപെടുന്നു. വാക്സിൻ മുൻഗണനാ വിഷയത്തിൽ മുഖ്യമന്ത്രി, നോർക്ക, ക്ഷേമനിധി ബോർഡ്‌ എന്നിവരുടെ അടിയന്തിര നടപടി ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണു നാട്ടിൽ ഉള്ള പ്രവാസി സമൂഹം. ‌

2020 ഏപ്രിൽ മുതൽ‌ വിവിധ ജില്ലകളിലും കുവൈത്ത്‌ അടക്കം വിദേശ രാജ്യങ്ങളിലും പ്രവാസികൾക്ക്‌ സംഘടന അവശ്യസഹായം നൽകുന്നുണ്ട്‌. അതോടൊപ്പം യാത്രാവിലക്ക്‌ കാരണം യുഎഇയ്‌ൽ അകപ്പെട്ട കുവൈത്ത്‌ - സൗദി പ്രവാസികൾക്ക്‌ തുടർച്ചയായ്‌ താമസ/ ഭക്ഷണ സൗകര്യവും ഒരുക്കുവാൻ യുഎ ഇ- സൗദി-കുവൈത്ത്‌ സംയുക്ത ഹെൽപ്ഡെസ്ക്‌ ടീം സജീവമാണു‌. 

നിലവിലെ സാമ്പത്തിക സമ്മർദ്ധത്തിൽ നിന്നും അൽപാശ്വാസമായ്‌ പ്രവാസികൾക്ക്‌ സഹായധനം അനുവദിക്കണം, പ്രവാസികൾക്കുള്ളാ വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട്‌ നംബർ/ വിദേശ ഐഡി നംബർ എന്നിവയിൽ ഒന്ന് ഉൾപെടുത്തണം, ജോലി നഷ്ടമായ്‌ വന്ന പ്രവാസികളിൽ സാമ്പത്തിക ഭദ്രത ഇല്ലാത്തവർക്ക്‌ സൗജന്യ കിറ്റ്‌ നൽകണം, കോവിഡ്‌ മൂലം വിദേശത്ത്‌ മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിനു സഹായം നൽകണം, പ്രവാസി ക്ഷേമനിധി പെൻഷൻ 5000 രൂപ ആക്കണം, 10 വർഷത്തിൽ അധികം പണം അടച്ച്‌ ഇപ്പോൾ നാട്ടിൽ സ്ഥിരതാമസം ആയവർക്ക്‌ പ്രത്യേക ധനസഹായം നൽകണം എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ട്‌ വെക്കുന്നു..

Related News