ഇൻഫോക് അമീരി റീജിയൺ "അമീരി സ്പെക്ട്രം 2025" സംഘടിപ്പിച്ചു

  • 02/12/2025


കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) അമീരി റീജണൽ വാർഷിക പരിപാടിയായ അമീരി സ്പെക്ട്രം 2025, നവംബർ 29ന് ആസ്പയർ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഇൻഫോക് അമീരി റീജണൽ കൺവീനർ ശരത് കുമാർ അധ്യക്ഷത വഹിച്ച സംസ്കാരിക സമ്മേളനം അമീരി ഹോസ്പിറ്റലിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് നഴ്സിംഗ്, ഡോ. അലി അൽ ഹദ്ദാദ് ഉദ്ഘാടനം ചെയ്തു. ഇൻഫോക് പ്രസിഡണ്ട് വിജേഷ് വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. മർസൂഖ അൽ ഹർബി (എ.ഡി.എൻ - അമീരി ഡെന്റൽ), ഇൻഫോക് ട്രഷറർ മുഹമ്മദ് ഷാ, കോർ കമ്മിറ്റി അംഗം അനീഷ് പൗലോസ്, ജോ. സെക്രട്ടറി ബിനുമോൾ ജോസഫ്, അമീരി റീജണൽ ട്രഷറർ സിനി റോണി, പ്രോഗ്രാം കോഡിനേറ്റർ പ്രസീദ് മാമൻ, ജോമോൻ ജോർജ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് മാർക്കറ്റിംഗ് മാനേജർ ഹർഷൽ ഹംസ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇൻഫോക് അമീരി റീജണിലെ ഹെഡ് നേഴ്സുമാരായ ഡ്യൂസി മിറ, അൽത്താഫ്, ഇൻഫോക് സെൻട്രൽ, റീജണൽ കമ്മിറ്റി ഭാരവാഹികൾ, ഭാരവാഹികൾ, മറ്റ് റീജണൽ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ച അമീരി റീജണിലെ സീനിയർ നഴ്സുമാരെ ആദരിക്കുകയും എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയ ഇൻഫോക് അമീരി റീജണൽ അംഗങ്ങളുടെ മക്കൾക്ക് അവാർഡുകൾ നൽകുകയും ചെയ്ത സാംസ്കാരിക സമ്മേളനത്തിൽ ഇൻഫോക് അമീരി റീജണൽ സെക്രട്ടറി നിഷ കുര്യൻ സ്വാഗതവും "അമീരി സ്പെക്ട്രം" കൺവീനർ മെറീന പൗലോസ് നന്ദിയും പറഞ്ഞു. 

തുടർന്ന് അനുഗ്രഹീത കലാകാരൻ രാജേഷ് കടവന്ത്രയും പ്രശസ്ത കുവൈത്തി ഗായകൻ മുബാറക് അൽ റാഷിദും ഇൻഫോക് അമീരി റിജിയൺ അംഗങ്ങളും കുട്ടികളും ഒരുക്കിയ സംഗീത, നൃത്ത കലാപരിപാടികൾ ശ്രദ്ധേയമായി. നിഷ കുര്യനും സന്തോഷ് ചാക്കോയും ഷിനിയും അവതാരകരായ അമരി സ്പെക്ട്രം 2025
അവിസ്മരണീയമായ സായാഹ്നമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

Related News