വോയ്സ് കുവൈത്ത് "വിശ്വകല - 2025" സ്വാഗത സംഘം രൂപവത്കരിച്ചു

  • 30/11/2025

 


കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) 21-ാം വാർഷികാഘോഷം 
" വിശ്വകല - 2025 " ഡിസംബർ 19 ന് വെള്ളിയാഴ്ച വൈകിട്ട് 3:30 മുതൽ അബ്ബാസിയ സെട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
വിശ്വകലയുമായി ബന്ധപ്പെട്ട് മംഗഫ് മെമ്മറീസ് ഹാളിൽ വോയ്സ് കുവൈത്ത് പ്രസിഡന്റ് ജോയ് നന്ദനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശ്വകലയുടെ വിജയത്തിനായി വിപുലമായ സ്വാഗതം സ്വാഗത സംഘം രൂപവത്കരിച്ചു. 
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ജി.ബിനു പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. 
ഭാരവാഹികൾ: പി.ജി.ബിനു ( പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ), രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് ( പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ),സരിത രാജൻ ( പ്രോഗ്രാം കമ്മിറ്റി കൺവീനർ ) ഷനിൽ വെങ്ങളത്ത്, സജയൻ വേലപ്പൻ, ഗിരീഷ്.ജി.ഗോപൻ, നിതിൻ.ജി.മോഹൻ,കെ.വിജയൻ, മനോജ് കക്കോത്ത്, രത്നാകരൻ, സരിത രാജൻ, അമ്പിളി ഗിരീഷ്, അഞ്ജു നിതിൻ, ബിപിൻ.കെ.ബാബു,രഞ്ജിത്ത് കൃഷ്ണൻ, ഗിരീഷ് രാമചന്ദ്രൻ, സുജിത്ത്.കെ.പി,സുമലത.എസ്,ജിനേഷ്.കെ.എ,
അഡ്വ.രതീഷ്.ടി.ധരൻ, സബീഷ് കൃഷ്ണൻകുട്ടി,അനീജ രാജേഷ്, രാജീവ് ശ്രീധരൻ, ടി.കെ.റെജി, എൻ.വി.രാധാകൃഷ്ണൻ, ടി.വി.ഉണ്ണിക്കൃഷ്ണൻ, ഉദയകുമാർ.കെ.പി,പ്രദീപ് ശങ്കർ എന്നിവരെ വിവിധ വകുപ്പുകളുടെ കൺവീനർമാരായും,
ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു. 
വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് നന്ദിയും പറഞ്ഞു.

Related News