കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ "കെ ഇ എ ചാമ്പ്യൻസ് ട്രോഫി 2025" ഫുട്ബോൾ ടൂർണ്ണമെൻറ് : മാക് കുവൈറ്റ് എഫ് സി ചാമ്പ്യൻമാരായി.

  • 27/11/2025



കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർ അസോസിയേഷൻ കെഫാക്കുമായി സഹകരിച്ച് നവമ്പർ 21 വെള്ളിയാഴ്ച്ച ഫഹാഹീൽ സൂഖ് സബാ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച അഞ്ചാമത് സൗത്ത് ഏഷ്യൻ 7A സൈഡ് ഓപ്പൺ ഫുട്ബാൾ ടൂർണമെൻറ് കെ ഇ എ ചാമ്പ്യൻസ് ട്രോഫി 2025 മാക് കുവൈറ്റ് എഫ് സി ജേതാക്കളായി. അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലാംകോ എഞ്ചിനീയറിംഗ് എഫ് സി യെ പരാജയപ്പെടുത്തിയാണ് മാക് കുവൈറ്റ് എഫ് സി അപ്പോളോ ക്ലിനിക് വിന്നിങ് ട്രോഫി കരസ്ഥമാക്കിയത്.

സിൽവർ സ്റ്റാർ എഫ് സി സെക്കൻഡ് റണ്ണർ അപ് ട്രോഫിയും കരസ്ഥമാക്കി.

കെ ഇ എ ചാമ്പ്യൻസ് ട്രോഫി 2025 കിക്കോഫ് ഉദ്ഘാടനം ഫുട്ബോൾ ടൂർണമെൻറ് പ്ലാറ്റിനം സ്പോൺസർ ആയ അപ്പോളോ ക്ലിനിക് പ്രൊക്യൂർമെൻറ് ഓഫീസർ മുഹമ്മദ് റിയാസ്, ഗോൾഡൻ സ്പോൺസർ ആയ ഓട്ടോ വൺ ടയേഴ്സ് ജി ടി സി റീടെയിൽ മാനേജർ സുനിൽ കണ്ണാടിപ്പുറത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ പ്രസിഡൻറ് റഫീഖ് എൻ അധ്യക്ഷതയും ജനറൽ സെക്രട്ടറി ആലി കുഞ്ഞി കെ എം സ്വാഗതവും പറഞ്ഞു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ മുനീർ മക്കാരി, ടൂർണമെൻറ് കൺവീനർ ഫൈസൽ എൻ, കെ ഇ എ ചെയർമാൻ യാക്കൂബ് എം, രക്ഷാധികാരി നാസർ എം കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം വിശിഷ്ടഅതിഥികളും കമ്മിറ്റി ഭാരവാഹികളും ചേർന്ന് ടൂർണ്ണമെൻ്റിൽ പങ്കെടുത്ത ടീമുകളുടെ കളിക്കാരെ പരിചയപ്പെടുകയും ചെയ്തു.

കുവൈറ്റിലെ പ്രമുഖ പതിനെട്ട് ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ നിയന്ത്രിച്ചത് കെഫാക്ക് റഫറീസ് പാനലായിരുന്നു.

ഫൈനൽ മത്സരത്തിന് ശേഷം നടന്ന സമാപന സമ്മേളനത്തിൽ ടൂർണ്ണമെൻ്റ് വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും കളികൾ നിയന്ത്രിച്ച റെഫറിമാർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.

ജേതാക്കളായ മാക് കുവൈറ്റ് എഫ് സി ക്കുള്ള വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും മുഹമ്മദ് റിയാസ് (അപ്പോളോ ക്ലിനിക് ), കുവൈറ്റ് എലത്തൂർ അസോസിയേഷൻ പ്രസിഡണ്ട് റഫീഖ് എൻ, ചെയർമാൻ യാക്കൂബ് എലത്തൂർ, ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ മുനീർ മക്കാരി എന്നിവരും ചേർന്ന് കൈമാറി.

റണ്ണർ അപ്പായ ലാംകോ എഞ്ചിനീയറിംഗ് ടീമിനുള്ള ട്രോഫിയും പ്രൈസ് മണിയും സുനിൽ കണ്ണാടിപ്പുറത്ത് (ഓട്ടോ വൺ ടയേഴ്സ്), കുവൈറ്റ് എലത്തൂർ അസോസിയേഷൻ ജനറൽ സെക്രട്ടറി ആലി കുഞ്ഞി കെ എം, രക്ഷാധികാരി നാസർ എം കെ, എന്നിവരും ചേർന്ന് കൈമാറി.

സെക്കൻഡ് റണ്ണർ അപ്പായ സിൽവർ സ്റ്റാർ എഫ് സിക്കുള്ള ട്രോഫി സിദ്ധിഖ് എൻ, സുനീർ കോയ, അബ്ദുൽ ഖാദർ എൻ, സലീം കൂളൻ്റ്സ് എന്നിവർ ചേർന്നും നാലാം സ്ഥാനക്കാരായ ബിഗ് ബോയ്സ് എഫ് സി ക്കുള്ള ട്രോഫി അർഷാദ് എൻ, സിദ്ധിഖ് പി, ശിഹാബ് വി കെ എന്നിവർ ചേർന്നും കൈമാറി.

ടൂർണ്ണമെൻറിലെ മികച്ച കളിക്കാരനായി തെരെഞ്ഞെടുത്ത റംഷിദ് ന് (മാക് കുവൈറ്റ് എഫ് സി) ഉള്ള പുരസ്ക്കാരം കെഫാക് പ്രസിഡന്റ് ടി വി സിദ്ധിഖ്, മികച്ച ഗോൾ കീപ്പറായി തെരെഞ്ഞെടുത്ത സുബിന് (മാക് കുവൈറ്റ് എഫ് സി) ഉള്ള പുരസ്ക്കാരം കെ ഇ എ ചെയർമാൻ യാക്കൂബ് എലത്തൂർ, ടോപ് സ്കോറർമാരായി തെരെഞ്ഞെടുത്ത ആൽവിൻ, മാഹിർ (ഇരുവരും ബിഗ് ബോയ്സ് എഫ് സി) എന്നിവർക്കുള്ള ഉപഹാരങ്ങൾ യഥാക്രമം ഇബ്രാഹിം കെൽട്രോൺ, റഷീദ് എസ് വി, മികച്ച ഡിഫെൻഡറായി തെരെഞ്ഞെടുത്ത സഫ്വാൻ (ലാംകോ എഞ്ചിനീയറിംഗ്) ഉള്ള പുരസ്ക്കാരം സെക്കീർ എടേക്കാട് എന്നിവരും ചേർന്ന് നൽകി.

ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ മുനീർ മക്കാരി, കൺവീനർ ഫൈസൽ എൻ, അർഷദ് എൻ, നാസർ എം കെ, അബ്ദുൽ ഖാദർ എൻ, ഹബീബ് ഇ, സിദ്ധിഖ് എൻ, ആഷിഖ് എൻ ആർ, സുനീർ കോയ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്. കൂടാതെ കെഫാക് പ്രസിഡന്റ് ടി വി സിദ്ധിഖ്, അബ്ദുൽ റഹ്മാൻ നാലകത്ത്, മുൻ കെഫാക് പ്രസിഡന്റ്മാരായ വി എസ് നജീബ്, മൻസൂർ കുന്നത്തേരി, സലീം കൂളൻ്റ്സ് എന്നിവരും പങ്കെടുത്തു.

കുവൈറ്റ് എലത്തൂർ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇബ്രാഹീം ടി.ടി, യാക്കൂബ് പി, സിദ്ധീഖ് പി, മുഹമ്മദ് അസ്‌ലം കെ, ഹാരിസ് ഇ കെ, ഹാഫിസ് എം, അൻവർ ഇ, റദീസ് എം, റിഹാബ് എൻ, ഷിഹാബ് വി കെ, ഉനൈസ് എൻ, മുഹമ്മദ് ഇക്ബാൽ എൻ, അബ്ദുൽ അസീസ് എം, മുഹമ്മദ് ഷെരീദ്, ഫിറോസ് എൻ തുടങ്ങിയവരും കൂടാതെ ലത്തീഫ് കെ, ഷാഫി എൻ,ഫാഹിസ് എം, മജീദ്, റഫീഖ് എസ് എം, പർവീസ്, മുഹമ്മദ് ഷെരീഫ് കെ, നിബാസ്, സജ്ജാദ് പി പി, സത്താർ എം, റസാഖ് സി, അബ്ദുൽ റഹീം, അൻസാർ, യൂസഫ് അലി, ഇബ്രാഹിം, റാസിഖ്, ഉബൈദ്, സല്ലു, അനീഷ്, ഷൈജു, മുഹമ്മദ് നൗഫൽ, കലാം, റാഫി, ജെറാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ടൂര്ണമെന്റിനോടനുബന്ധിച്ചു നടന്ന റാഫിൾ ഡ്രോ കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

കെ ഇ എ ട്രെഷറർ ആരിഫ് എൻ ആർ നന്ദിയും പറഞ്ഞു.

Related News