ഫോക്ക് സാൽമിയ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.

  • 30/11/2025



ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) സാൽമിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓഷ്യൻ ഫൺ എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം സാൽമിയ മറീന ബീച്ചിൽ നിന്നും പ്രത്യേകം ഏർപ്പാട് ചെയ്ത ഹൗസ് ബോട്ടിൽ കടലിന്റെ ഓളപ്പരപ്പിലാണ് ഈ വർഷത്തെ കുടുംബ സംഗമം എന്നത് ഏറെ ശ്രദ്ധേയമായി. യൂണിറ്റ് കൺവീനർ പി വി ഷാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.സി സന്തോഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ഫോക്ക് ട്രഷറർ സൂരജ്, ഉപദേശക സമിതി അംഗം വിജയേഷ് മാരാർ, ചാരിറ്റി സെക്രട്ടറി സജിൽ, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, ബാലവേദി കൺവീനർ അവന്തിക മഹേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റ് ട്രഷറർ ഗ്ലാഡിസ് ബേബി നന്ദി പറഞ്ഞു. യൂണിറ്റ് സെക്രട്ടറി നാഷ് പരിപാടികൾ ഏകോപിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ച നിരവധിയായ ഗെയിംസുകൾ, കലാ പരിപാടികൾ, സ്വാദിഷ്ടമായ ഭക്ഷണം എല്ലാം ചേർന്നപ്പോൾ, ഓളപരപ്പിലെ യാത്രയും കുടുംബസംഗമവും പങ്കെടുത്തവർക്കെല്ലാം അവിസ്മരണീയമായ ആനന്ദം നൽകിയ സായാഹ്നമായി.

Related News