ഇൻകാസ് കുവൈറ്റ്‌ അംഗത്വ വിതരണം ആരംഭിച്ചു

  • 02/12/2025




കുവൈറ്റ്‌ സിറ്റി: ഇൻകാസ് കുവൈറ്റ്‌ അബ്ബാസ്സിയായിൽ നടന്ന യോഗത്തിൽ അംഗത്വ വിതരണം ആരംഭിച്ചു. രാജീവ്‌ നടുവിലെമുറി അധ്യക്ഷൻ ആയ യോഗത്തിൽ മാവേലിക്കര ബിഷപ് മൂർ കോളേജ് യൂണിയൻ മുൻ ചെയർമാനും കുവൈറ്റ് മലയാളി സമൂഹത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. ബാബുജി ബത്തേരി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോൺഗ്രസിന്റെ സംഘടനാ തലത്തിലും പാർലമെന്ററി തലത്തിലും തലമുറ മാറ്റം കാലഘട്ടത്തിന്റെ ആവശ്യം ആണെന്നും അതാണ് പാർട്ടിയുടെ വളർച്ചയിൽ യുവതലമുറക്ക്‌ പ്രതീക്ഷ ഇല്ലാതെ ആയിപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് കുവൈറ്റിന്റെ ആദ്യത്തെ അംഗത്വം കൺവീനർ ബാബു പനമ്പള്ളിയിൽ നിന്നും പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ സണ്ണി പത്തിച്ചിറ സ്വീകരിച്ചു. വരുന്ന മൂന്ന് മാസങ്ങൾക്കൊണ്ട് കോൺഗ്രസ് പ്രത്യയശാസ്ത്രം പിന്തുടരുന്നവരെ അംഗങ്ങളായി ചേർത്തുകൊണ്ട് കോൺഗ്രസ്‌ മൂല്യങ്ങൾ ഉയർത്തിപിടിച്ചു കൊണ്ട് മുന്നോട്ട് പോകും എന്ന് കൺവീനർമാർ അറിയിച്ചു.

 ഡിസംബർ 9,11 തീയതികളിൽ കേരളത്തിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനർഥികളെ വിജയിപ്പിക്കുവാനുള്ള പ്രവർത്തനം സ്വീകരിക്കണം എന്ന് സംഘാടകർ ആവശ്യപ്പെട്ടു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഇൻകാസ് കൺവീനർ അനൂപ് സോമൻ നാട്ടിലേക്ക് പോയി. 

 അനൂപ് സോമൻ, ഷെറിൻ മാത്യു കൊട്ടാരം, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ബാബു പനമ്പള്ളി, ജെറി ജോൺ, ദീപക് പണിക്കർ, അജു ആൽഫ്രണ്ട്, സാറമ്മ ജോൺസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൺവീനർ തോമസ് പള്ളിക്കൽ സ്വാഗതവും മാത്യു ചെന്നിത്തല നന്ദിയും രേഖപ്പെടുത്തി. 

സണ്ണി പത്തിച്ചിറ, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, ജോൺ തോമസ് കൊല്ലകടവ്, മനു പത്തച്ചിറ, പ്രകാശ് ചിറ്റേഴത്, ഷാജി മർഹാൻ, സുനിൽജിത് മണ്ണാർകാട്, സുരേഷ് കുമാർ കെ എസ്, നവീൻ വി. ജോസ്, ലിജോ കുരിയാക്കോസ്, സുനിത രവി, അനിത അനിൽ, ആനി മാത്യു, 
ജിജി പത്തനംതിട്ട, ഫിലിപ്പ് കെ. ടൈറ്റസ്, വിച്ചു വാഹിദ്, രഞ്ജു, എന്നിവർ പങ്കെടുത്തു.

Related News