തനിമ കുവൈത്ത് – ഓണത്തനിമ 2025 അരങ്ങേറി

  • 01/12/2025


തനിമ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണത്തനിമ 2025 മനോഹരമായ ഘോഷയാത്രയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പാരമ്പര്യത്തിന്റെ ഭംഗിയും സമൂഹ ഐക്യത്തിന്റെ ശക്തിയും പ്രകടമാക്കിയുകൊണ്ട് അരങ്ങേറി.

ഓണത്തനിമ ജോയിൻറ് കൺവീനർ ഡൊമിനിക് ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഓണത്തനിമ കൺവീനർ ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ചു. ജി.എ.ടി സി.ഇ.ഒ കെ.എസ്. വർഗീസ് സമ്മേളനം ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു. ഡോർ ടു ഡോർ ആൻഡ് സിറ്റി ലിങ്ക് ഷട്ടിൽ സി.ഇ.ഒ ഡോ. ധീരജ് ഭരദ്വാജ് ഭദ്രദീപം തെളിയിച്ചു. തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ് ആമുഖപ്രസംഗവും എൻ ആർ ഐ ടഗ് ഓഫ് വാർ ഫെഡറേഷൻ പ്രസിഡണ്ട് ബാബുജി ബത്തേരി തനിമയുടെ പ്രവർത്തന മൂല്യങ്ങൾ വിശദീകരിച്ചു. ആധുനിക ലോകത്തിൽ കൃത്രിമ ബുദ്ധിയുടെ (എ .ഐ) പ്രാധാന്യവും ഭാവി തലമുറയെ അത് എങ്ങനെ സ്വാധീനിക്കും എന്നതിനെക്കുറിച്ചും ഡോ. ധീരജ് ഭാർദ്വാജ് പ്രഭാഷണം നടത്തി. തനിമ ട്രഷറർ റാണാ വർഗീസ്, ജോയിന്റ് കൺവീനർ വിജേഷ് വേലായുധൻ, തനിമ വനിതാ വിഭാഗം കൺവീനർ ഉഷ ദിലീപ്, ഓഫീസ് സെക്രട്ടറി ജിനു കെ. അബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു.

സമൂഹത്തിന്റെ വിവിധ ബിസിനസ് സാമൂഹിക സാംസ്മരിക മേഖലകളിൽ നിന്നും മുസ്തഫാ ഹംസ (മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ), അബീദ് അബ്ദുൽ കരീം (ചെയർമാൻ, എ.എം ഗ്രൂപ്പ് & എം.ഡി, ദുബൈ ദുബൈ കരക്ക് മക്കാനി), പ്രദീപ് മേനോൻ (സി.എഫ്.ഒ, അൽ റഷീദ് ഷിപ്പിംഗ് കമ്പനി) , മുസ്തഫാ കാരി (വൈറസ് പ്രസിഡന്റ് & കൺട്രി ഹെഡ്, എഫ്.എൽ.ജി ഷിപ്പിംഗ് & ലോജിസ്റ്റിക്സ്) , റെനോഷ് കുറുവിള, (ഏരിയ മാനേജർ, ബി.ഇ.സി), ജോയൽ ജേക്കബ് (എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾസ്) , ഹർഷൽ (മലബാർ ഗോൾഡ് & ഡയമണ്ട്സ്), സയ്യിദ് ആരിഫ് (മാങ്കോ ഹൈപ്പർ), മാനേജർ സോളി മത്തായി (ഗൾഫ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ), ഷബീർ മുണ്ടോളി (റോക്ക് കുവൈത്ത്), മുഹമ്മദ് കുഞ്ഞി (കരക്ക് മക്കാനി), ഫൈസൽ ഹംസ (മെട്രൊ മെഡിക്കൽ) , റോയ് ആൻഡ്ര്യുസ് , ചെസ്സിൽ രാമപുരം , തമ്പി ലൂക്കോസ്, കൃഷ്ണൻ കടലുണ്ടി, ബിനോയ് ചന്ദ്രൻ, രാജീവ് നാടുവിലേമുറി, ഹമീദ് മദൂർ, അമീറുദ്ദിൻ ലബ്ബ, ഷൈജിത്ത്, ബഷീർ ബത്ത, മാധ്യമ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

സാമൂഹ്യ വികസനത്തിനും സന്നദ്ധ പ്രവർത്തനങ്ങൾക്കും നൽകിയ അതുല്യ സംഭാവനകൾക്കായി ബിസിനസുകാരനും പ്രശസ്ത സാമൂഹിക പ്രവർത്തകനുമായ ഡോ. കെ. അബ്ദുള്ള ഹംസയ്ക്ക് തനിമ പ്രത്യേക ബഹുമതി നൽകി. 

സോഷ്യൽ കമ്മിറ്റ്മെന്റ് നുള്ള തനിമയുടെ ആദരവ് എം.എ ഹൈതർ ഗ്രൂപ്പ് എം.ഡി ഡോ. എസ്.എം ഹൈതർ അലി ഏറ്റുവാങ്ങി . 

യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾസ് എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ ജോയൽ ജേക്കബ് തനിമ ഡയറക്ടറി 2025 റിലീസ് ചെയ്തു. സുവെനീർ കൺവീനർ വിജേഷ് വേലായുധൻ , ജോയിന്റ് കൺവീനർ കുമാർ തൃത്താലയും ചേർന്ന് ആദ്യ പ്രതി മുസ്തഫാ കാരിക്ക് കൈമാറി. 

വടംവലി മത്സരത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സ്പോർട്സ് കൺവീനർ ജിൻസ് മാത്യു ഫ്ലാഗ് മാങ്കോ ഹൈപ്പർ പർച്ചേസ് മാനേജർ സയ്യിദ് ആരിഫിനു കൈമാറി.

പുതുതായി തനിമ കുടുംബത്തിലേക്ക് കടന്നുവന്നവർക്ക് മുബാറക്ക് കാമ്പ്രത്ത് അംഗത്വകാർഡുകൾ നൽകി സ്വീകരിച്ചു. 
 
19-ാമത് ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് അത്യന്തം ആവേശകരമായ മത്സരങ്ങളോടെ സംഘടിപ്പിച്ചു. കൂടാതെ, 13-ാമത് പെർൾ ഓഫ് ദി സ്കൂൾ അവാർഡുകളും വിതരണം ചെയ്തു.

കുമാരി ജോആന്ന മരിയം ഷാജിയും കുമാരി മാളവിക വിജേഷും ചേർന്ന് പ്രാർത്ഥനാഗാനം ആലപിച്ചു. പൗർണമി സംഗീതും ദർശൻ ദിലീപും വേദിയിൽ പരിപാടികൾ ഏകോപിപ്പിച്ചു. പ്രോഗ്രാം കൺവീനർ ബിനോയ്, പോസ്സെഷൻ കൺവീനർ അഷറഫ് ചുരൂട്ട് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .

Related News