കെ ഇ എ കമ്മ്യൂണിറ്റി അവാർഡ് 2025, അക്കര ഫൗണ്ടേഷന്

  • 03/12/2025



കുവൈറ്റ്: കാസറഗോഡ് ജില്ലയുടെ ജീവ കാരുണ്യ രംഗത്ത് അതുല്യമായ സംഭാവനകൾ നൽകുന്ന അക്കര ഫൗണ്ടേഷന് കാസറഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ കെ ഇ എ കുവൈത്ത് ഏഴാമത് കമ്മ്യൂണിറ്റി അവാർഡിന് തെരെഞ്ഞെടുത്തു.

ജീവ കാരുണ്യ രംഗത്ത് നാടിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാർഡ്.
ജൂറി അംഗങ്ങളായ രാമക്യഷ്‌ണൻ കള്ളാർ, സത്താർ കുന്നിൽ, മുനവ്വർ മുഹമ്മദ് എന്നിവർ അക്കര ഫൗണ്ടേഷനെ തിരെഞ്ഞെടുത്തത്.

കാസറഗോഡ് ജില്ലയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കും മറ്റ് ദുർബല വിഭാഗങ്ങൾക്കുമായി സമഗ്ര പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന അക്കര ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയതെന്ന് കെ ഇ എ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

      ഡിസംബർ 5 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന "കാസറഗോഡ് ഉത്സവ് 2025" പരിപാടിയിൽ വെച്ച് അവാർഡ് വിതരണം ചെയ്യുമെന്നും പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായ ചെയർമാൻ അബ്ദുൽ അസീസ് അക്കര അവാർഡ് സ്വീകരിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Related News