കുവൈത്ത് കെഎംസിസി ഉദുമ മണ്ഡലം കാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

  • 06/12/2025



കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി 2026 ജനുവരി മുപ്പതിന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടക്കുന്ന കാസർഗോഡ് ജില്ലാ സമ്മേളന പ്രചാരണാർത്ഥം കാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഫഹാഹീൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ നടന്ന ടൂർണ്ണമെന്റ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിസാർ മയ്യള അദ്ധ്യക്ഷനായിരുന്നു. കുവൈത്തിനകത്തും പുറത്തുള്ള നിരവധി താരങ്ങൾ ഏറ്റ്മുട്ടിയ ടൂർണ്ണമെന്റിൽ സിംഗിൾസിൽ യഥാക്രമം ഉബൈദ്, അഹമ്മദ് കാരോളം ഒന്നും രണ്ടും സ്ഥാനം നേടി. ഡബിൾസിൽ അസർ - അസീസ് സഖ്യം ഒന്നാം സ്ഥാനവും, അനീസ് - ഉബൈദ് സഖ്യം രണ്ടാമ സ്ഥാനം നേടി.

ടൂർണമെന്റിന്റെ സമാപന, സമ്മാനദാന ചടങ്ങ് കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ച് ട്രോഫികൾ വിതരണം ചെയ്തു. കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, വൈസ് പ്രസിഡന്റുമാരായ അബ്ദുള്ള കടവത്ത്, കബീർ തളങ്കര, യൂസഫ് കൊത്തിക്കാൽ, സെക്രട്ടറിമാരായ റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, ഉദുമ മണ്ഡലം ഭാരവാഹികളായ മുസ്തഫ ചെമ്മനാട്, റാഷിദ്,താജുദ്ദീൻ സൽവ, ഹമീദ് എസ്.എം. വിവിധ മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹക്കീം അൽ ഹസനി, ഹാരിസ് മുട്ടുന്തല, അസീസ് തളങ്കര, ഉമ്മർ ഉപ്പള, ശാഹുൽ ചെറുഗോളി, അമീർ കമ്മാടം, ഫിറോസ് യു.പി., തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഉദുമ മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി സി.കെ. സവാദ് സ്വാഗതവും, ട്രഷറർ അഷ്‌റഫ് കോളിയടുക്കം നന്ദിയും പറഞ്ഞു.

Related News