അഷ്റഫ് കാളത്തോടിന്റെ കവിതാ സമാഹാരം, 'അന്തർഭാവങ്ങൾ' കവർ പ്രകാശനം പ്രശസ്ത സാഹിത്യകാരനായ വി. ജെ. ജെയിംസ് നിർവ്വഹിച്ചു

  • 06/12/2025


കുവൈറ്റിൽ പ്രതിഭ കുവൈറ്റ് സംഘടിപ്പിച്ച 'കഥായനം '25' എന്ന കഥാ ശില്പശാലയുടെ വേദിയിൽ വെച്ച് പ്രേമൻ ഇല്ലത്ത്, ഷിബു ഫിലിപ്പ്, ധർമ്മരാജ് മടപ്പള്ളി , വിബീഷ് തിക്കോടി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പുസ്തകത്തിന്റെ കവർ ജവഹർ കെ എഞ്ചിനീയർക്കു നൽകി പ്രകാശനകർമ്മം വി. ജെ. ജെയിംസ് നിർവ്വഹിച്ചു.

കഥായനം വേദിയിലെ സാഹിത്യസ്നേഹികളുടെ ഊഷ്മളമായ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

"നമ്മളിലൊരു കഥയുണ്ട്, നമുക്കറിയാവുന്ന കഥകളുണ്ട്, നമ്മെ തേടിയെത്തുന്ന കഥകളുമുണ്ട്. അവയെ നമുക്ക് അക്ഷരങ്ങളാക്കാം, വാക്കുകളാക്കാം, വാക്യങ്ങളാക്കാം. വരൂ നമുക്കാവിഹായസ്സിലെ നക്ഷത്രങ്ങളാവാം."

ശ്രീ അഷ്റഫ് കാളത്തോടിനും, പുസ്തകം പ്രസിദ്ധീകരിച്ച നെപ്ട്യൂൺ ബുക്സ് കൊല്ലത്തിനും എല്ലാവിധ ആശംസകളും! ഈ കവിതാ സമാഹാരം മലയാള വായനാലോകത്ത് ശ്രദ്ധിക്കപ്പെടട്ടെ എന്ന് പ്രത്യാശിക്കുന്നു.

Related News