റെസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ ഹനാൻഷാ ലൈവ് ഷോ ഡിസംബർ 12 ന്

  • 18/11/2025



 കുവൈറ്റ് സിറ്റി : റെസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ, കുവൈറ്റിന്റെ എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി റെസ്റ്റോ ഫെസ്റ്റ് സംഘടിപ്പിക്കുന്നു . മാംഗോ ഹനാൻഷ ലൈവ് ഷോ എന്ന പേരിൽ ഡിസംബർ 12 നു അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് .

​റെസ്റ്റോറന്റ് മേഖലയിലെ അംഗങ്ങളെയും കുടുംബാംഗങ്ങളെയും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും അണിനിരത്തിക്കൊണ്ട് വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെയാണ് റെസ്റ്റോ ഫെസ്റ്റ് ആഘോഷിക്കപ്പെടുന്നത്. പ്രസ്തുത പ്രോഗ്രാമിന്റെ വിജയത്തിനായി  വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 

റിഗായ് കസ്ർ ഗർണാത്ത റെസ്റ്റോറന്റിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ റോക്ക് പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു. ചെയർമാൻ അബു കോട്ടയിൽ യോഗം ഉൽഘാടനം ചെയ്തു. ​പരിപാടികളുടെ നടത്തിപ്പിനായി നജീബ്. പി. വി (ജനറൽ കൺവീനർ) നേതൃത്വം നൽകും. ജോയിന്റ് കൺവീനർമാർ: സുൽഫിക്കർ, ഷാഹുൽ ബേപ്പൂർ, അബുകോട്ടയിൽ (സ്‌പോൺഷിപ്പ്), ഷാനവാസ് ഹൈതം, മെഹബൂബ്, ഇക്ബാൽ ഹിൽടോപ്പ്.
​കമ്മിറ്റി കൺവീനർമാർ:
​പ്രോഗ്രാം: റഹീം ഹൈലാൻഡ്
​സുവനീർ: അനസ് പുളിക്കപ്പോയിൽ
​പബ്ലിസിറ്റി: ഷാഫി മഫാസ്‌ 
​സ്റ്റേജ്: മുഹമ്മദ് ഹയ, റുഹൈൽ
​റിസപ്ഷൻ: സുബൈർ ഇ സി , നസീർ എൻ കെ 
​ഫുഡ്: മജീദ്. ബി. കെ, അഷ്റഫ് സി പി 
​വളണ്ടിയർ: മിഷാൽ. ബി. കെ
​ട്രാൻസ്‌പോർട്: സത്താർ
​ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി കമറുദ്ദീൻ സ്വാഗതവും ട്രഷറർ നജീബ് നന്ദിയും പറഞ്ഞു. സംഘടയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കുവൈറ്റിലെ റെസ്റ്റോറന്റ് ഉടമകൾക്കിടയിലെ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താൻ ഈ വാർഷികാഘോഷം സഹായകമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related News