ബിഡികെ കുവൈത്ത് ചാപ്റ്ററും പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷനും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • 15/11/2025




ബിഡികെ കുവൈത്ത് ചാപ്റ്റർ (BDK Kuwait Chapter)യും പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ (Prayanam Kuwait Indian Association)യും ചേർന്ന് നവംബർ 14, 2025-ന് അൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വിജയകരമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഡോ.അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്ത ക്യാമ്പിന് 
പ്രയാണം അസോസിയേഷൻ പ്രസിഡന്റ് ജിജോ ജോസ് സ്വാഗതം ആശംസിക്കുകയും 
ബിഡികെ കോർഡിനേറ്റർ പ്രവീൺ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ചടങ്ങിൽ മുഖ്യാതിഥി ആയ അൽ അൻസാരി മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് , ബിഡികെ പ്രതിനിധി മനോജ് മാവേലിക്കര, പ്രയാണം സെക്രട്ടറി ഗിരിജ വിജയൻ, പ്രയാണം ട്രെഷറർ രമേഷ് , പ്രയാണം രക്ഷാധികാരി സിനു ജോൺ, പ്രയാണം വൈസ് പ്രസിഡന്റ്‌ സ്റ്റാലിൻ എന്നിവർ ആശംസകൾ അറിയിച്ചു.

എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സ്ഥാപകനായ വിനോദ് ഭാസ്‌കരനെ അനുസ്മരിക്കുകയും ചെയ്തു.

പ്രയാണം ഭാരവാഹികളും ബിഡികെ സന്നദ്ധ പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി.

രക്തദാന ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ
സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കും കമ്പനികൾക്കും
ബിഡികെ കുവൈത്ത് ചാപ്റ്റർ എല്ലാ സഹായവും പിന്തുണയും നൽകുമെന്ന്
ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്
69997588 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related News