പത്തനംതിട്ട മലനാട് മഹോത്സവം 2K25 - നവംബർ 14നു അബ്ബാസിയയിൽ.

  • 09/11/2025


അബ്ബാസിയ: കുവൈറ്റിലെ പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട എൻ.ആർ.ഐ അസോസിയേഷൻ കുവൈറ്റ് (PNA Kuwait) ഒന്നാം വാർഷികവും, ഓണഘോഷവും "പത്തനംതിട്ട മലനാട് മഹോത്സവം 2K25" എന്ന പേരിൽ 2025 നവംബർ 14 വെള്ളിയാഴ്ച ആസ്പ്പെയർ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഉച്ചകഴിഞ്ഞു 2നു ആരംഭിക്കുന്ന പരുപാടിയിൽ അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾക്ക് പുറമെ, ഫ്ലവേഴ്‌സ് ടിവിയിലെ മികച്ച കോമഡി ഷോയിലെ ടീം പത്തനംതിട്ടയുടെ (വനജ ടീച്ചറും സംഘവും) കോമഡി സ്കിറ്റ്, പിന്നണി ഗായകരായ റഹ്മാൻ പത്തനാപുരം, സുമി അരവിന്ദ്, കുവൈറ്റി പാട്ടുകാരൻ മുബാറക് അൽ റാഷിദ്‌, കോമഡി താരം മനീഷ്, കുവൈറ്റിലെ പ്രമുഖ ബാൻഡ് ആയ യെസ് ബാൻഡ് എന്നിവരുടെ മെഗാഷോ ഉൾപ്പെടെ വൈവിദ്ധ്യമാർന്ന മികച്ച കാലാവിരുന്നാണ് ഒരുക്കിയിട്ടുള്ളത്. 


വൈകിട്ട് 5.00 ന് നടക്കുന്ന സമ്മേളനം കുവൈറ്റിലെ TIES Center ചെയർമാൻ അബ്‌ദുൾ അസീസ് അൽ ദുവൈജ് ഉത്ഘാടനം ചെയ്യുകയും, സുവനീർ പ്രകാശനം നിർവഹിക്കുകയും ചെയ്യും. വിവിധ വ്യക്തികളെ ചടങ്ങിൽ ആദരിക്കും.വാർത്താസമ്മേളനത്തിൽ രക്ഷാധികാരി മുരളി പണിക്കർ, അഡ്വൈസറി ബോർഡ്‌ ചെയർമാൻ അൻവർ സാരംഗ്, പി.എൻ.എ പ്രസിഡണ്ട്‌ അൻസാരി എ.എം, ജനറൽ സെക്രട്ടറി ഷെമീർ റഹിം, ട്രഷറർ ഷാജി തോമസ്, സെക്രട്ടറി ബിനു കെ മാത്യു, അരുൺ ശിവൻകുട്ടി, ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

Related News