ഗാന്ധിസ്മൃതി കുവൈത്ത് ശിശുദിനം: ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി വിജ്ഞാനപ്രദമായ ക്വിസ് മത്സരം സംഘടിപ്പിച്ചു

  • 15/11/2025



കുവൈത്ത് സിറ്റി:
ഇന്ത്യൻ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14, ഗാന്ധി സ്മൃതി കുവൈത്ത് (GSK) കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി വിജ്ഞാനപ്രദമായ
  ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ച് ശിശുദിനം അവിസ്മരണീയമാക്കി.

പുതിയ തലമുറയ്ക്ക് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും ചാച്ചാജിയുടെയും (നെഹ്റു) ആശയങ്ങളെക്കുറിച്ചും, ഇന്ത്യൻ ചരിത്രത്തെക്കുറിച്ചും അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 
മൈ ചാച്ചാജി2025' എന്ന തലക്കെട്ട് കൂടി ക്വിസ് മത്സരം നടത്തിയത്.
 അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. ഇന്ത്യൻ ചരിത്രം, നെഹ്റുവിന്റെ ജീവിതം, ഗാന്ധിയൻ മൂല്യങ്ങൾ, സമകാലീന വിഷയങ്ങൾ തുടങ്ങിയവ ക്വിസിന്റെ പ്രധാന വിഷയങ്ങളായി.

ഗാന്ധി സ്മൃതി കുവൈറ്റ് പ്രസിഡന്റ് പ്രചോദ് ഉണ്ണി ചടങ്ങിന് അധ്യക്ഷത വഹിച്ചു. പരിപാടി ലോക കേരള സഭ റെപ്രസെന്ററ്റീവ് നോർക്ക ഗവൺമെന്റ് കേരള പ്രവാസി ലീഗൽസൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കുട്ടികളാണ് രാജ്യത്തിന്റെ ഭാവിയെന്നും, അറിവാണ് അവരുടെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം തന്റെ ശിശുദിന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
വിജയികളായ വിദ്യാർത്ഥികൾക്ക് ട്രോഫി സമ്മാനങ്ങൾ 
ഇഷിയ ജനറൽ ട്രേഡ് കമ്പനി മാനേജർ ഡിബിസൻ സ്റ്റാൻസിലാഷ്,പ്രിയങ്ക ദന്ത
AGM, ഫ്ലൈവേൾഡ് ടൂർസ് & ട്രാവൽസ്, കുവൈറ്റ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. 
ക്വിസ് മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നൽകി. കുട്ടികളിൽ പഠന താൽപര്യം വളർത്താനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും ഈ ക്വിസ് മത്സരം സഹായകമായെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. ക്വിസ് മാസ്റ്റർ ജെയിംസ് മോഹൻ ക്വിസ് രൂപകല്പന ചെയ്ത അവതരിപ്പിച്ചു 

ഒന്നാം സമ്മാനം
അവനിഷ് കണ്ണൻ, മയൂരവൻ അൻമ്പലഗൻ 
ഫഹീൽ അൽ വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ 

രണ്ടാം സമ്മാനം 
ദേവ് തോമസ് മാത്യു 
എസ്തർ എൽസബത് മാത്യു
ഇന്ത്യൻ കമമ്യൂണിറ്റി സ്കൂൾ അമ്മാൻ.

മൂന്നാം സമ്മാനം
ഡാനിൽ തോമസ് എബ്രഹാം അഭിരാം സിസിൽ കൃഷ്ണൻ.
 ഇന്ത്യൻ കമമ്യൂണിറ്റി സ്കൂൾ അമ്മാൻ.
 കരസ്ഥമാക്കി
 ചാച്ചാജിയെക്കുറിച്ച് പ്രാർത്ഥനാ പ്രജീഷ് സംസാരിച്ചു 

പരിപാടിക്ക് ഗാന്ധി സ്മൃതി കുവൈറ്റ് ഭാരവാഹികളായ രക്ഷാധികാരി റെജി സെബാസ്റ്റ്യൻ,ജനറൽ സെക്രട്ടറി, മധു മാഹി, വൈസ് പ്രസിഡണ്ട് റൊമാനസ് പെയ്റ്റോൺ, ജോയിൻ സെക്രട്ടറി ബിജു അലക്സാണ്ടർ, 
ആർട്സ് സെക്രട്ടറി 
പോളി അഗസ്റ്റിൻ 
ഷീബ പെയ്റ്റോൺ, ജോബി കുഴിമട്ടം, ഷിന്റോ ജോർജ് 
സോണി മാത്യു, അജിത് പൊയിലൂർ, ഉപദേശക സമിതി അംഗം ലാക്ക്ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ റാഷിദ് ഇബ്രാഹിം, വിനയൻ, സജി ചാക്കോ, ദീപു, ഉദയൻ, ജയകുമാർ, ഫൗസൽ വനിതാ അംഗങ്ങളായ 
ബിന്ദു റെജി, ചിത്രലേഖ, വനിതാ സെക്രട്ടറി കൃഷ്ണകുമാരി തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാഭ്യാസപരമായ ഇത്തരം പരിപാടികൾ ഇനിയും സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.

Related News