ഇൻഫോക് സബാഹ് റീജിയൺ "റിഥം ഓഫ് സബാഹ് 2025" സംഘടിപ്പിച്ചു.

  • 11/11/2025



കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) സബാഹ് റീജണൽ വാർഷിക പരിപാടിയായ റിഥം ഓഫ് സബാഹ് 2025, നവംബർ 8ന് യുണൈറ്റഡ് ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഇൻഫോക് സബാഹ് റീജണൽ കൺവീനർ ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ച സംസ്കാരിക സമ്മേളനം കുവൈത്ത് മാനസികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് നഴ്സിംഗ്, മധുകർ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഇൻഫോക് പ്രസിഡണ്ട് വിജേഷ് വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. ഇൻഫോക് ട്രഷറർ മുഹമ്മദ് ഷാ, കോർ കമ്മിറ്റി അംഗം ഷൈജു കൃഷ്ണൻ, സബാഹ് റീജണൽ ട്രഷറർ എബ്രഹാം റോയ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് മാർക്കറ്റിംഗ് മാനേജർ ഹർഷൽ ഹംസ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ ആശുപത്രികളിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് നഴ്സിംഗ്, ഹെഡ് നേഴ്സുമാർ ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ്, കോർ കമ്മിറ്റി അംഗങ്ങൾ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, മറ്റ് റീജണൽ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയ ഇൻഫോക് സബാഹ് റീജണൽ അംഗങ്ങളുടെ മക്കളെ ആദരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ദീർഘകാല സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അംബിക പത്മകുമാറിനും കുമാരി ബർണാഡ് ജോസഫിനും യാത്രയയപ്പ് നൽകി. 

കുട്ടികളുടേത് ഉൾപ്പെടെയുള്ള വിവിധ ഡാൻസുകൾ, മാർഗംകളി, ഒപ്പന, തിരുവാതിര കളി, കോൽക്കളി, കൈകൊട്ടി കളി, കിച്ചൻ ഡാൻസ്, റെട്രോ ഡാൻസ്, ഫാഷൻ ഷോ മത്സരം തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറിയ ആഘോഷരാവിന് ബിന്ദു പ്രിൻസും ഫെബിനും അവതാരകരായി. സബാഹ് റീജണൽ ജനറൽ സെക്രട്ടറി ദിവ്യ വിശ്വനാഥ് സ്വാഗതവും റിഥം ഓഫ് സബാഹ് പ്രോഗ്രാം കൺവീനർ ഷൈനി ജോൺസൺ നന്ദിയും പറഞ്ഞു.

സബാഹ് റീജണൽ ജോയിൻറ് കൺവീനർ ധന്യ മുകേഷ്, ജോയിൻറ് ട്രഷറർ ആശ പി ആന്റണി, നിജേഷ് നാരായണൻ, ഡെന്നിസ് സാജൻ, ബീതു ബാബു, ഡെനി ഗീവർഗീസ് തരകൻ, സബാഹ് റീജണൽ യൂണിറ്റ് കോഡിനേറ്റർമാർ തുടങ്ങിയവർ ചടങ്ങുകൾ ഏകോപിച്ചു.

Related News