കുവൈറ്റിലെ തിരുവനന്തപുരം പ്രവാസികൾക്ക് ‘ത്രിപ കുവൈറ്റ്’ രൂപം കൊണ്ടു

  • 13/11/2025


കുവൈറ്റ്: തിരുവനന്തപുരം സ്വദേശികളായ പ്രവാസികൾക്ക് സാമൂഹ്യ-സാംസ്‌കാരിക രംഗത്തും ക്ഷേമ പ്രവർത്തനങ്ങളിലുമുള്ള ഏകോപനത്തിന് വേദിയൊരുക്കി തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (TRIPA) എന്ന പുതിയ സംഘടന രൂപം കൊണ്ടു.

സാൽമിയയിലെ കല ഓഡിറ്റോറിയത്തിൽ നടന്ന പ്രഥമ പൊതുയോഗത്തിൽ നസീർ മക്കി അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകനായ ബിജു സ്റ്റീഫൻ സംഘടനയുടെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ മുബാറക് കാമ്പ്രത്ത് മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് ചേർന്ന സമ്മേളനത്തിൽ അഡ്‌ഹോക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. നസീർ മക്കി (പ്രസിഡന്റ്), ഡോ. സജു പി. എസ്. (ജനറൽ സെക്രട്ടറി), ജി.ഡി. ഷിബുരാജ് (ട്രഷറർ) എന്നിവർ മുഖ്യസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ്മാരായി അമാനുള്ള, ബിന്ദു ബേബി, ജോയിന്റ് സെക്രട്ടറിമാരായി ഷാജഹാൻ, ജുനൈദ്, ജോയിന്റ് ട്രഷററായി ഹാഷിം വിതുര, ചാരിറ്റി കൺവീനറായി ഷാജിർ കണിയാപുരം, മീഡിയ കൺവീനറായി മധു നെടുമങ്ങാട് എന്നിവരെ തെരഞ്ഞെടുത്തു. ബിജു സ്റ്റീഫൻ, സുൽഫിക്കർ എന്നിവർ ഉപദേശക സമിതിയിൽ അംഗങ്ങളായി.

പ്രവർത്തക സമിതിയിലേക്ക് ഷജീർ വിതുര, അനൂപ്, അൻസാർ, നിസാം, സബിത, ഷീല ആന്റണി, സഫീന, ശോഭ, റസിയ, അനീഷ, നവാസ് എന്നിവരെ തെരഞ്ഞെടുത്തു.

പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും പരസ്പരസഹായത്തിനും മുൻതൂക്കം നൽകി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഷിബുരാജ് സ്വാഗതം ആശംസിച്ചു. അമാനുള്ള നന്ദി രേഖപ്പെടുത്തി.

Related News