തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ കളിക്കളം കുട്ടികൾക്ക് വേണ്ടി ഏകദിന വിനോദയാത്ര "കളിക്കൂട്ടം 2025" കബദ് ശാലയിൽ സംഘടിപ്പിച്ചു

  • 15/11/2025




120 ഓളം കുട്ടികളും വോളന്റീർസും അടക്കം 150 ഓളം പേർ ഈ പരിപാടിയുടെ ഭാഗമായി.
                 
കളിക്കളം സെക്രട്ടറി മാസ്റ്റർ ലയേണൽ ലിന്റോ സ്വാഗതവും, കളിക്കളം ജനറൽ കൺവീനർ കുമാരി സെറ മരിയ ബിവിൻ അധ്യക്ഷപ്രസംഗവും, ട്രാസ്ക് പ്രസിഡന്റ്‌ ശ്രീ. സ്റ്റീഫൻ ദേവസി, ജനറൽ സെക്രട്ടറി ശ്രീമതി. ഷൈനി ഫ്രാങ്ക് , കളിക്കളം ജോയിന്റ് സെക്രട്ടറി മാസ്റ്റർ അർജുൻ മുകേഷ് എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. കുട്ടികൾക്ക് വേണ്ടി വിവിധതരം കളികൾ, ആർട്സ് & ക്രാഫ്റ്റ് ക്ലാസ്സ്‌, ടോസ്റ്റ് മാസ്റ്റർ ശ്രീ ജോൺ പാറപ്പുറത്തിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം പ്രസംഗ കളരി എന്നിവയെല്ലാം ഉൾപെടുത്തികൊണ്ടുള്ള ഈ പിക്നിക് കുട്ടികളുടെ സജീവ പങ്കാളിതംകൊണ്ട് വൻവിജയമായിരുന്നു. വിവിധ കളികളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വനിതാവേദി ഭാരവാഹികളായ ശ്രീമതി. പ്രതിഭ ഷിബു, നിഖില പി. എം, സജിനി വിനോദ് എന്നിവർ ചേർന്ന് നൽകുകയും, ട്രാസ്ക് ട്രഷറർ ശ്രീ സെബാസ്റ്റ്യൻ വാതുക്കാടൻ നന്ദി പറയുകയും ചെയ്തു.

Related News