സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • 15/11/2025

കുവൈത്തിലെ സെൻ്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് ചർച്ചിൻ്റെ കീഴിലുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘടനയായ ഹെൽത്ത് കെയർ മിഷൻ, NBTC കമ്പനിയുമായി സഹകരിച്ച് കമ്പനിയിലെ ജീവനക്കാർക്കായി ഇന്ന് ഷുഐബയിലുള്ള കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിൽവച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

   
ഫോറം ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ് ഇൻ കുവൈറ്റ് (FID), ഇന്ത്യൻ ഡെൻ്റിസ്റ്റ്‌സ് അലയൻസ് ഇൻ കുവൈത്ത് (IDAK), ഇന്ത്യൻ ഫിസിക്കൽ തെറാപ്പിസ്റ്റ് ഫോറം കുവൈറ്റ് (IPFK) എന്നിവയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

 പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസ്സി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോർജ് യൂണിവേഴ്സറി സിറിയൻ ഓർത്തഡോക്സ് റീശ് ചർച്ച് വികാരി Rev. Fr. സ്റ്റീഫൻ നെടുവക്കാട്ട്, NBTC മാനേജിങ്ങ് ഡയറക്ടർ ശ്രീ. കെ. ജി. എബ്രഹാം, ചർച്ച് സെക്രട്ടറി ശ്രീ ജിനു എം ബേബി, ഹെൽത്ത് മിഷൻ സെക്രട്ടറി ശ്രീമതി ജിത ജസ്റ്റിൻ, ട്രഷറർ ശ്രീ എൽദോസ് കെ ജെ., ക്യാമ്പ് കൺവീനർ ഡോക്ടർ മെബു ജോസഫ്
 തുടങ്ങിയവർ നേതൃത്വം നൽകി.

ജനറൽ ഫിസിഷൻ, സർജൻ, നെഫ്രോളജി, ഇ എൻ ടി, ഡെർമറ്റോളജി, ഒഫ്താൽമോളജി, ഡെന്റിസ്റ്റ്, ഫിസിയോതെറാപ്പി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. അൾട്രാ സൗണ്ട്, ഇ സി ജി, വിഷൻ സ്ക്രീനിങ്, ബ്ലഡ് ടെസ്റ്റ് തുടങ്ങിയ പരിശോധനകളും ക്യാമ്പിൽ സൗജന്യമായി ലഭ്യമാക്കിയിരുന്നു. 50ലധികം നേഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ക്യാമ്പിൽ സേവനം നൽകി. 

NBTC കമ്പനിയിലെ 300 ഓളം തൊഴിലാളികൾ മെഡിക്കൽ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. ഹെൽത്ത് കെയർ മിഷന്റെ സേവനം കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നതിനായി ഇത്തരത്തിലുള്ള പരിപാടികൾ ഭാവിയിലും നടപ്പാക്കുന്നതിന് പ്രതിജ്ഞ ബദ്ധമാണന്ന് ഭാരവാഹികൾ അറിയിച്ചു.

Related News