കുവൈറ്റിലെ ഏറ്റവും പ്രമുഖ ശാസ്ത്ര മേള ആയ "ശാസ്ത്രോത്സവ്- 2025" നവംബർ 28നു 3ന്

  • 20/11/2025

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏറ്റവും പ്രമുഖ ശാസ്ത്ര മേള ആയ "ശാസ്ത്രോത്സവ്- 2025" ഈ വരുന്ന നവംബർ 28നു 3 മണിക്ക് നടക്കുന്നു.

ശാസ്ത്രോത്സവിന്റെ 11 ആമത്തെ എഡിഷൻ സാൽവയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അൽ ഹഷ്മി ഷിപ്പ് ബോൾ റൂമിൽ വച്ചാണ് നടക്കുന്നത് 
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് രംഗത്തെ അത്ഭുത പ്രതിഭയായ 11ആം ക്ലാസ് ഇന്ത്യൻ വിദ്യാർത്ഥി റൗൾ അജു ജോൺ ആണ് ഇത്തവണ മുഖ്യ പ്രഭാഷകൻ ആയി എത്തുന്നത് . പരിപാടിയുടെ ഭാഗമായി ഗൾഫ്  മേഖലയിൽ  ആദ്യമായി ഒരു റോബോട്ട് കഥാപാത്രമായി വരുന്ന Robo Cop എന്ന ഒരു ചെറു നാടകവും ശാസ്ത്രോത്സവ് വേദിയിൽ അരങ്ങേറുന്നു. കൂടാതെ ഹോളോഗ്രാം ഷോ, zain ടെക് കമ്പനി അവതരിപ്പിക്കുന്ന ഡ്രോൺ പ്രദർശനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
നവമ്പർ 28 ന് 3 മണിമുതൽ 8 മണി വരെ ആണ് പ്രദർശനം. സ്കൂൾ വിദ്യാർത്ഥികളുടെയും, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെയും, സയൻസ് പ്രൊജക്റ്റ് മത്സരം, റുബിക് ക്യുബ് മത്സരം,  എന്നിവയും ഇതോടനുബന്ധിച്ചു നടക്കുന്നുണ്ട് .
ഇന്ത്യൻ സ്കൂളുകളും , കൂടാതെ കുവൈത്തിലെ പ്രമുഖ ബൈലിംഗൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളും പ്രമുഖ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ശാസ്ത്ര പ്രദർശന മത്സരങ്ങളിൽ പങ്കെടുക്കുന്നു  
കുവൈത്ത് എൻജിനീയേഴ്‌സ് ഫോറത്തിൻറെ കീഴിലുള്ള പാലക്കാട് എൻ എസ് എസ്  എൻജിനീയറിങ് കോളേജ് അലുംനി കുവൈറ്റ് ചാപ്റ്റർ ആണ് ശാസ്ത്രോത്സവ് സംഘടിപ്പിക്കുന്നത് .
പ്രേവേശനം തീർത്തും സൗജന്യമായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

Related News