സൗദിയിലെ പള്ളികളിൽ ഈ വർഷം തറാവീഹ്​ നമസ്കാരമില്ല: ഇസ്ലാമിക കാര്യ മന്ത്രി

  • 11/04/2020

റിയാദ്: ഈ വർഷം റമദാനിൽ സൗദി അറേബിയയിലെ പള്ളികളിൽ തറാവീഹ് നമസ്കാരം ഉണ്ടാകില്ലെന്ന് സൗദി ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലു ശൈഖ് പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിലവിൽ ഇരു ഹറാമുകൾ ഒഴികെ ഒരു പള്ളിയിലും ജുമുഅയും, ജമാഅത്ത് നമസ്കാരങ്ങളും നടക്കുന്നില്ല.

റമദാൻ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ ഇതിനിടെ കോവിഡ് ഭീതി മാറും എന്ന് പറയാൻ സാധിക്കാത്ത സാഹചര്യത്തിൽ ജുമുഅയും ജമാഅത്തും ആരംഭിച്ചാൽ മാത്രമേ തറാവീഹ് നമസ്കാരം പള്ളികളിൽ നടക്കുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related News