കുവൈറ്റിൽ ഇനി പരാതികൾ വളരെ വേഗത്തിൽ അധികൃതരെ അറിയിക്കാം.. പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു

  • 10/12/2020

കുവൈത്ത് സിറ്റി; 'മുനിസിപ്പാലിറ്റി 139' എന്ന അപ്ലിക്കേഷൻ ആരംഭിക്കുമെന്ന്  മുനിസിപ്പൽ കാര്യ സഹമന്ത്രി വാലിദ് അൽ ജാസ്സം അറിയിച്ചു.
മുനിസിപ്പാലിറ്റിയിലുള്ള   പൊതുജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാനും, പരാതിയുമായ ബന്ധപ്പെട്ട ഫോട്ടോകൾ അയയ്ക്കാനും, വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു അപ്ലിക്കേഷൻ പുറത്തിറക്കുന്നത്. അപ്ലിക്കേഷനിലൂടെ വരുന്ന എല്ലാ പരാതികളും, അഭ്യർത്ഥനകളും വേഗത്തിൽ പരിഹരിക്കാനും, നടപടി സ്വീകരിക്കാനും ഈ ആപ്പ് പ്രയോജനപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.മൊബൈൽ നമ്പർ, ഇമെയിൽ, സിവിൽ ഐഡി കാർഡ് നമ്പർ, എന്നിവ രജിസ്റ്റർ ചെയ്ത്  ഏതൊരു പൗരനും പരാതികളോ എന്തെങ്കിലും അഭ്യർത്ഥനകളോ  ഈ ആപ്ലിക്കേഷൻ വഴി അധികൃതർക്ക് അയക്കാം. ഇന്നലെ വാലിദ്  നടത്തിയ വാർത്താസമ്മേളനത്തിലാണ് മുനിസിപ്പാലിറ്റി 139 എന്ന ആപ്ലിക്കേഷൻ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്.
കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എംഗ് അഹ്മദ് അൽ മൻഫൗഹിയുടെയും, മുനിസിപ്പാലിറ്റിയിലെ  നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ആപ്ലിക്കേഷന്റെ  പ്രഖ്യാപനം.

Related News