അറബ് ലോകത്തെ മികച്ച മെഡിക്കൽ സ്ഥാപനത്തിനുള്ള ഹിസ് ഹൈനെസ് ഷെയ്ഖ് ഹംദാൻ അൽ മക്‌തൂം അവാർഡ് കുവൈത്തിലെ ദാസ്മാൻ ഡയബെറ്റീസ് ഇൻസ്റ്റിറ്റ്യൂട്ടിന്.

  • 10/12/2020

കുവൈറ്റ് സിറ്റി : അറബ് ലോകത്തെ മികച്ച മെഡിക്കൽ സ്ഥാപനത്തിനുള്ള ഹിസ് ഹൈനെസ് ഷെയ്ഖ് ഹംദാൻ അൽ മക്‌തൂം അവാർഡ് കുവൈത്തിലെ  ദാസ്മാൻ ഡയബെറ്റീസ്  ഇൻസ്റ്റിറ്റ്യൂട്ട് നേടി.  അറബ് രാജ്യങ്ങളിൽ നിന്ന് തന്നെ  മികച്ച സ്ഥാപനത്തിനുള്ള അവാർഡിന് ദാസ്മാൻ ഡയബെറ്റീസ്  ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തതായി ഷെയ്ഖ് ഹംദാൻ അൽ മക്തൂം സംഘാടകർ  പ്രഖ്യാപിച്ചതായി  ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ ഖൈസ് അൽ ദുവൈരി  അറിയിച്ചു.
74fa82a0-ac5a-4025-8174-82f83968f4ca.jpg
 ദുബായ് ഡെപ്യൂട്ടി ഗവർണറും ധനമന്ത്രിയും അവാർഡ് സ്പോൺസറുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമാണ് അവാർഡ് പ്രഖ്യാപിച്ചത്. പുരസ്കാരത്തിന്റെ ബഹുമാനാർത്ഥം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരും ലോഗോയും  ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു.  കഴിഞ്ഞ വർഷങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് നിരവധി നേട്ടങ്ങൾ കൈവരിച്ചിരുന്നു. 
2030_225230_highres-768x432.jpg
Dr. Qais Al-Duwairi, Director General of the Dasman Diabetes Institute

 ആഗോളതലത്തിൽ പ്രമുഖ സ്ഥാപനങ്ങളുമായുള്ള സഹകരണത്തോടെയും ധാരാളം ശാസ്ത്രീയ ഗവേഷണങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് പൂർണ്ണ ശ്രദ്ധ ചെലുത്തിയിരുന്നു, ആരോ​ഗ്യ രം​ഗത്തും ഇൻസ്റ്റിറ്റ്യൂട്ടിന്  മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

Related News