പൊതുമാപ്പുമായി ബന്ധപ്പെട്ട യാത്രാരേഖകൾ എത്രയും വേഗം കൈപ്പറ്റണമെന്ന് ഇന്ത്യൻ എംബസ്സി.

  • 10/12/2020

കുവൈറ്റ് സിറ്റി; എമർജൻസി സർട്ടിഫിക്കറ്റ് (ഇസി) ഉൾപ്പെടെയുള്ള ട്രാവൽ ഡോക്യുമെന്റുകൾ ഇന്ത്യൻ എംബസി വിതരണം ചെയ്യുന്നത് പുരോ​ഗമിക്കുന്നു. എംബസിയിൽ രജിസ്റ്റർ ചെയ്തവർക്കും അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകിയവർക്കുമാണ് വിതരണം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് എംബസി പ്രവാസികളെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രിന്റഡ് ട്രാവൽ ഡോക്യുമെന്റ് രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് എത്തിച്ചു നൽകാൻ ഇ-മെയിൽ. മൊബൈൽ ഫോൺ, വാട്സാപ്പ്  തുടങ്ങിയവയിലൂടെ ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

 ചില പ്രവാസികൾ ഇതുവരെ ഇസി കൈ പറ്റിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇത്തരക്കാർ എത്രയും പെട്ടെന്ന് എംബസിയുമായി ബന്ധപ്പെട്ട് ഇസി കൈപ്പറ്റണമെന്നും അധികൃതർ അറിയിച്ചു. അപേക്ഷകന് മാത്രമേ ഇസി നൽകുകയുള്ളൂ.  ഇതുമായി ബന്ധപ്പെട്ട് കൂടുതൽ  വിവരങ്ങൾ അറിയുന്നതിന് എംബസിയുടെ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം എന്നും അധികൃതർ അറിയിച്ചു. +965 – 65806158, 65806735, +965 – 65807695, 65808923, +965 – 65809348, community.kuwait@mea.gov.in എന്ന വെബ്സൈറ്റ് വഴിയും ബന്ധപ്പെടാം..


Related News