കുവൈറ്റിൽ കൊവിഡ് വാക്സിനേഷന് ഓൺലൈൻ രജിസ്ട്രേഷൻ

  • 11/12/2020




കൊവിഡ് വൈറസിനെതിരെയുളള പ്രതിരോധ വാക്സിനേഷന്റെ ഓൺലൈൻ രജിസ്ട്രേഷനായി മന്ത്രാലയം പ്രചരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ലിങ്ക് വഴിയാണ് പുതിയ സേവനം ലഭ്യമെന്ന് ഡോ. അബ്ദുല്ല അൽ സനദ്  പ്രസ്താവനയിൽ പറഞ്ഞു. വാക്സിൻ സ്വീകരിക്കുന്നവർ 
 https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Registration.aspx എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്സിനേഷൻ പ്രചാരണത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വാക്സിൻ സ്വീകരിക്കുന്നതിൽ മുൻഗണന  നൽകുന്ന വിഭാഗങ്ങളുടെ പട്ടിക വിശദമായി തയ്യാറാക്കുകയാണ്. വാക്സിൻ എത്തിയാൽ പ്രവാസികൾക്കും സ്വദേശികൾക്കും സൗജന്യമായി നൽകുമെനന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രായമായവർ, വിട്ടുമാറാത്ത രോ​ഗങ്ങൾ ഉളളവർ, മെഡിക്കൽ സ്റ്റാഫുകൾ, ആരോഗ്യ പ്രവർത്തകർ, വിവിധ മുൻനിര പ്രവർത്തകർ, സുരക്ഷാ ഉദ്യാ​ഗസ്ഥർ, രാജ്യത്തെ സ്വദേശികൾ  എന്നിവർക്കാണ് പ്രാഥമിക ഘട്ടത്തിൽ വാക്സിനുകൾ നൽകുക. സ്വ​ദേശികൾക്ക് വാക്സിൻ നൽകിയതിന് ശേഷമാകും വിദേശികൾക്ക് വാക്സിൻ നൽകുക. 

Related News