പു​തി​യ കു​വൈ​റ്റ്​ മ​ന്ത്രി​സ​ഭ തി​ങ്ക​ളാ​ഴ്​​ച അ​മീ​റി​ന്​ മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

  • 12/12/2020



പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ കു​വൈറ്റ്​ മ​ന്ത്രി​സ​ഭ തി​ങ്ക​ളാ​ഴ്​​ച അ​മീ​റി​ന്​ മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രി മ​റി​യം അ​ഖീ​ൽ, പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി ഡോ. ​റ​ന അ​ൽ ഫാ​രി​സ്​ എ​ന്നി​വ​രും മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് സൂചന. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്​, പ്ര​തി​രോ​ധ മ​ന്ത്രി അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​സൂ​ർ അ​സ്സ​ബാ​ഹ്, ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്, വാ​ണി​ജ്യ മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ റൗ​ദാ​ൻ, എ​ണ്ണ​മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ ഫാ​ദി​ൽ, മു​നി​സി​പ്പ​ൽ മ​ന്ത്രി വ​ലീ​ദ്​ അ​ൽ ജാ​സിം, ഔ​ഖാ​ഫ്​ മ​ന്ത്രി ഡോ. ​ഫ​ഹ​ദ്​ അ​ൽ അ​ഫാ​സി, പാ​ർ​ല​മെന്ററി​കാ​ര്യ മ​ന്ത്രി മു​ബാ​റ​ക്​ അ​ൽ ഹ​രീ​സ്​ എ​ന്നി​വ​ർക്കും മന്ത്രിസഭയിൽ സ്ഥാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 

Related News