ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വാ​സി ജ​ന​സം​ഖ്യ ഏറ്റവും കുറയുന്നത് കു​വൈ​റ്റിൽ

  • 12/12/2020



 ​ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളു​ടെ ജ​ന​സം​ഖ്യ ഏറ്റവും കുറയുന്നത് കുവൈറ്റിലെന്ന്​ റി​പ്പോ​ർ​ട്ട്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ കു​വൈ​റ്റി​ലെ പ്ര​വാ​സി ജ​ന​സം​ഖ്യ 12 ശ​ത​മാ​നം കു​റ​യു​ന്നുവെന്ന് ഓക്​​സ്​​ഫ​ഡ്​ ഇ​ക്ക​ണോ​മി​സ്​​റ്റ്​ ഫൗ​ണ്ടേ​ഷന്റെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയും, സാമ്പത്തിക പ്രതിസന്ധിയും, പല മേഖലകളിലുമുളള സ്വദേശിവൽക്കരണവുമാണ് പ്രവാസികളുടെ എണ്ണം കുറയുന്നതിന് കാരണമായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, ജീ​വി​ത​ച്ചെ​ല​വ്​ കൂ​ടു​ക​യും വ​രു​മാ​നം കു​റ​യു​ക​യും ചെ​യ്യു​ന്ന​ത്​ പ്രവാസി തൊ​ഴി​ലാ​ളി​ക​ളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

കുവൈറ്റ് വിട്ട് മറ്റ് ​ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവാസികൾ പോകുന്നതിനും ഇക്കാരണങ്ങൾ നയിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  ജ​ന​സം​ഖ്യ സ​ന്തു​ല​നം സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന ഭരണകൂടത്തിന്റെ തീരുമാനം ഇനിയും രാജ്യത്ത് കൂടുതൽ പ്രവാസികളെ ഒഴിവാക്കുന്നതിലേക്ക് നയിക്കും. അതേസമയം കൊവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം തകർന്ന രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തിരിച്ചുപിടിക്കാൻ കൂടുതൽ സമയമെടുക്കുമെന്നാണ് ഓക്​​സ്​​ഫ​ഡ്​ ഇ​ക്ക​ണോ​മി​സ്​​റ്റ്​ റി​പ്പോ​ർ​ട്ടി​ൽ വ്യക്തമാക്കുന്നത്.

Related News