കുവൈറ്റിൽ 40 ശതമാനത്തോളം ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടുന്നു; അയ്യായിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടും

  • 13/12/2020



കുവൈറ്റ് സിറ്റി: കോവിഡ്  പ്രതിസന്ധിയെ തുടർന്ന് കുവൈത്തിലെ ടൂറിസം, യാത്രാ മേഖലയ്ക്ക് ഇപ്പോഴും വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നുവെന്ന് റിപ്പോർട്ട്. കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ 85% നിർത്തി വെച്ചതോടെ ഈ മേഖലയിൽ വലിയ പ്രതിസന്ധിക്ക്  ഇടയാക്കിയിട്ടുണ്ട്. കൂടാതെ ധാരാളം തൊഴിൽ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

വിമാനത്താവളങ്ങൾ അടച്ചതിനെത്തുടർന്ന് ചില രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ കുറവ്, ഹോട്ടൽ റിസർവേഷൻ ജന്നി ഇവ മൂലം ട്രാവൽ . ഏജൻസികളുടെ ഉടമകൾ വലിയ ആശങ്കയിലാണ്, 450 ലധികം (ട്രാവൽ ഏജൻസികൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഉണ്ടെന്നും അടച്ചുപൂട്ടാൻ ഒരുങ്ങുകയാണെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 18 ട്രാവൽ ഏജൻസികൾ ഇതിനകം അടച്ചുപൂട്ടി യിട്ടുണ്ട്. കൂടാതെ 400 ട്രാവൽ ഏജൻസികളും കുവൈത്തിൽ  അടച്ചുപൂട്ടാൻ ഒരുങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ കമ്പനികൾക്ക് ശമ്പളം നൽകാൻ കഴിയാത്തതിനാൽ അയ്യായിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ.

Related News