സ്പീക്കര്‍ സ്ഥാനത്തേക്ക് ബദര്‍ അല്‍ ഹുമൈദിക്ക് പിന്തുണ; 36 എംപിമാർ യോ​ഗം ചേർന്നു

  • 13/12/2020

കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ സ്പീക്കറെ തീരുമാനിക്കുളള നീക്കവുമായി എം.പിമാർ. മ​ർ​സൂ​ഖ്​ അ​ൽ ഗാ​നി​മി​നെ​തി​രെ 36 എം.​പി​മാ​ർ യോ​ഗം ചേ​ർ​ന്നതായി റിപ്പോർട്ട്.   സ്പീക്കര്‍ സ്ഥാനത്തേക്ക് ബദര്‍ അല്‍ ഹുമൈദിയെ പിന്തുണയ്ക്കാനാണ് തീരുമാനം. മര്‍സൂഖ് അല്‍ ഖലീഫയുടെ വസതിയിലാണ് യോ​ഗം ചേർന്നത്. നേരത്തെ   അ​ബ്​​ദു​ൽ ക​രീം ക​ൻ​ദ​രി എം.​പി​യു​ടെ ദി​വാ​നി​യ​യി​ൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ യോ​ഗം ചേർന്നിരുന്നു.   90 ശതമാനം  എംപിമാരും ബദര്‍ അല്‍ ഹുമൈദിയെയാണ് പിന്തുണയ്ക്കുന്നത്. അതേസമയം, ഹസന്‍ ജവഹര്‍, എസ അല്‍ കന്ദാരി, അഹ്മദ് അല്‍ ഷുഹൗമി, മുബാറക് അല്‍ ഹജ്രഫ് എന്നിവർ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ആരെയും പിന്തുണക്കാന്‍ യോഗത്തില്‍ തീരുമാനം എടുത്തിട്ടില്ല.

ക​ഴി​ഞ്ഞ പാ​ർ​ല​മെന്റിലെ സ്​​പീ​ക്ക​റും സ​ർ​ക്കാ​റിന്റെ വി​ശ്വ​സ്​​ത​നു​മാ​യ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം വീ​ണ്ടും വ​രു​ന്ന​ത്​ ത​ട​യാ​നാ​ണ്​ പ്ര​തി​പ​ക്ഷം പൊ​തു സ്ഥാ​നാ​ർ​ത്ഥി​യെ നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. 50 അം​ഗ പാ​ർ​ല​മെന്റിൽ 37 പേ​രു​ടെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​നാ​യാ​ൽ ബ​ദ​ർ അ​ൽ ഹു​മൈ​ദി​ക്ക്​ ജ​യി​ച്ചു​ക​യ​റാം. 50 അം​ഗ പാ​ർ​ല​മെന്റി​ൽ 24 പേ​രാ​ണ്​ പ്ര​തി​പ​ക്ഷം. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പാ​ന​ന്ത​രം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 36 എം.​പി​മാ​ർ പങ്കെ​ടു​ത്താണ് ബദര്‍ അല്‍ ഹുമൈദിയെ പിന്തുണച്ചത്. 

Related News