കുവൈറ്റിൽ യുവാക്കൾ തമ്മിൽ വെടിവയ്പ്പ്

  • 13/12/2020



കുവൈറ്റ് സിറ്റി; ജഹ്റയിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റം വെടിവയ്പ്പിൽ കലാശിച്ചു. ഇന്ന് പുലർച്ചെ സോമാലിയക്കാരനും സ്വദേശിയും തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവയ്പ്പിൽ കലാശിച്ചത്.  ജഹ്‌റ ഗവർണറേറ്റ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടിയിട്ടുണ്ട്. സംഭവ സ്ഥലത്ത് വെച്ച് വെടിയുണ്ടകളും കണ്ടെടുത്തു.   20 വയസ്സുളള സൊമാലിയക്കാരനും 22 വയസുള്ള സ്വദേശിയും തമ്മിലുണ്ടായ വാക്കേറ്റമാണ് പരസ്പരം തമ്മിലടിയിലേക്ക് നയിക്കുകയും പിന്നീട് ഇരുവരും തമ്മിൽ  വെടിവയ്ക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.   ജഹ്‌റയിലെ അൽ-വഖിയാൻ പള്ളിക്ക് മുന്നിൽ  സംഘർഷം ഉണ്ടായെന്ന് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ച ഉടനെ  സുരക്ഷാ ഉദ്യോ​ഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു. സംഘർഷത്തിൽ രണ്ട് യുവാക്കളുടെ വാഹനങ്ങളും തകർന്ന നിലയിലായിരുന്നു.  പ്രതികളെ പിടികൂടുകയും ആയുധം കണ്ടെടുക്കയും ചെയ്തിട്ടുണ്ട്.  കൂടുതൽ കർശന നിയമ നടപടി സ്വീകരിക്കാൻ പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. 

Related News