വിദേശികളുടെ റെസിഡൻസി പെർമിറ്റുകളിൽ നിന്ന് 9.6 മില്യൺ ദിനാർ വരുമാനം കുവൈറ്റ് പ്രതീക്ഷിക്കുന്നു.

  • 13/12/2020

കുവൈറ്റ് സിറ്റി;  നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകളുടെ ഫീസിനത്തിൽ  9.6 മില്യൺ ദിനാർ വരുമാനം  കുവൈറ്റ് പ്രതീക്ഷിക്കുന്നു. ​ഗാർഹിക  തൊഴിലാളികളിൽ  കെഡി 3.35  മില്യൺ ദിനാർ ഫീസും, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നവരിൽ നിന്ന് 6.25  മില്യൺ ദിനാർ വരുമാനവുമാണ്  സർക്കാർ പ്രതീക്ഷിക്കുന്നത്.  നിലവിൽ കുവൈത്തിലെ ​ഗാർഹിക തൊഴിലാളികളുടെ  എണ്ണം ഏകദേശം 744,000 ആണ്, അവരിൽ 92 ശതമാനം ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം  കുവൈത്തിലെ ഗാർഹിക  തൊഴിലാളികളിൽ 47.4 ശതമാനം ഇന്ത്യക്കാരും, 21.4 ശതമാനം ഫിലിപ്പൈനികളുമാണ്. കുവൈത്തിലെ  4.8 ദശലക്ഷം ജനസംഖ്യയുടെ 3.4 ദശലക്ഷം വിദേശികളാണ്.

Related News