ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 90802 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത് .

  • 07/09/2020

ന്യൂഡൽഹി : ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാംസ്ഥാനത്താണ്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീലിനെക്കാള്‍ കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ ഇന്ത്യയിലാണ്. രാജ്യത്തെ ആരോഗ്യ അന്തരീക്ഷം പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 90802 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 1016 പേർക്ക് ജീവൻ നഷ്ടമായി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4204613 ആയി . 3250429 പേർ ഇതുവരെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 71642 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധ മൂലം മരിച്ചത്. നിലവിൽ ഏറ്റവും രൂക്ഷമായ രോഗവ്യാപനം ഉള്ളത് ഇന്ത്യയിലാണ്. അമേരിക്കയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 31,110 പുതിയ കേസുകളാണ്. ഇന്ത്യയിൽ ഇന്നലെ 91,723 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിന് മുകളിൽ ഇന്ത്യയിൽ ആളുകൾ പ്രതിദിനം മരിക്കുമ്പോൾ അമേരിക്കയിലും ബ്രസീലിലും ഇത് 500ൽ താഴെയാണ്.


EhSahobUcAMMGim.jpeg

Related News