സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്‌സിൻ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു

  • 16/09/2020

ഇന്ത്യയിൽ ഓക്‌സ്‌ഫോഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നതിന്  സെറം ഇൻസ്റ്റിറ്റ്യൂട്ടിന്  ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. പരീക്ഷണങ്ങൾ നടത്തുന്നതിന് മുൻപായി  ഡേറ്റ സേഫ്റ്റി മോണിറ്ററിംഗ് ബോർഡ് പരാമർശിക്കുന്ന നിബന്ധനകൾ പാലിച്ചായിരിക്കും , അതുപ്രകാരം  പരീക്ഷണത്തിന് വിധേയമാകുന്ന എല്ലാവരുടേയും വിവരങ്ങൾ ശേഖരിക്കണം, പങ്കെടുക്കുന്നവർക്കായി അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം, ഇവരുടെ കോൺടാക്ട് നമ്പറുകൾ ശേഖരിക്കണം എന്നിവയാണ് നിബന്ധനകൾ. 

മുൻപ്  ഓക്‌സ്‌ഫോഡ് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്കും രോഗം ബാധിച്ചതോടെയാണ് വാക്‌സിൻ പരീക്ഷണം നിർത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയിൽ ഓക്‌സ്‌ഫോഡുമായി ചേർന്ന് പരീക്ഷണം നടത്തുന്ന ആസ്ട്രസെനെക്കയും പരീക്ഷണം താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. യുഎസ്, ബ്രസീൽ, യുകെ എന്നിവിടങ്ങളിലും വാക്‌സിൻ പരീക്ഷണം നിർത്തി വച്ചിരുന്നു. ഇതിനിടെ UK യും പരീക്ഷണം പുനരാരംഭിച്ചിട്ടുണ്ട്.  

Related News