ഇന്ത്യയിൽ 24 മണിക്കൂറിനിടെ 86,961 പേർക്ക് കൊവിഡ്; 1130 മരണം; രോ​ഗവ്യാപനം അതിരൂക്ഷം

  • 21/09/2020




ലോകത്ത് കൊവിഡ് രോഗികളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ രോ​ഗവ്യാപനം അതിരൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ  86,961 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്.  ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,487,580 ആയി. 24 മണിക്കൂറിനിടെ 1130  പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണ സംഖ്യ 87882 ആയി ഉയർന്നു. 93356 പേരാണ് പുതുതായി രോ​ഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോ​ഗമുക്തി നേടിയവരുടെ എണ്ണം 4396399 ആയി. നിലവിൽ രാജ്യത്തെ രോ​ഗമുക്തി നിരക്ക് 79.68 ശതമാനമാണ്.  

രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് കൊവിഡ് അതിരൂക്ഷമാകുന്നത്, മഹാരാഷ്ട്രയിൽ ഇന്നലെ 20,627 പേർക്കും, ആന്ധ്രാപ്രദേശിൽ 7,738 പേർക്കും, കർണാടകയിൽ 8,191 പേർക്കും, തമിഴ്നാട്ടിൽ 5,516 പേർക്കും, ഉത്തർപ്രദേശിൽ 5,758 പേർക്കുമാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്.

Related News