"130 കോടി ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാനാണ് തന്റെ വരവ്"; ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

  • 26/09/2020

ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലോചിതമായ മാറ്റം വരുത്തിയില്ലെങ്കിൽ വെല്ലുവിളികൾ നേരിടാൻ കഴിയില്ലെന്ന് മോദി വിമര്‍ശനം ഉന്നയിച്ചു. കൊവിഡിനെതിരായ പോരാട്ടത്തില്‍ യുഎന്‍ എവിടെയാണെന്നും മോദി ചോദിച്ചു. പ്രതിരോധ പോരാട്ടത്തില്‍ സഭയുടെ പങ്ക് എന്ത് എന്ന ചോദ്യമുയരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. പാകിസ്ഥാനെയും ചൈനയേയും നേരിട്ട് പരാമർശിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം. നൂറ്റി മുപ്പതു കോടി ജനങ്ങളുടെ വിചാരം പ്രകടിപ്പിക്കാനാണ് വന്നിരിക്കുന്നത്.


ഐക്യരാഷ്ട്രസഭയുടെ പഴയ ഘടന ഇന്ന് പ്രസക്തമാണോ എന്ന് ചോദിച്ച നരേന്ദ്രമോദി മാറ്റം വരുത്തിയില്ലെങ്കിൽ വെല്ലുവിളികൾ നേരിടാൻ കഴിയില്ലെന്നും വ്യക്തമാക്കി. മൂന്നാം ലോകമഹയുദ്ധം ഉണ്ടായില്ലെങ്കിലും പല യുദ്ധങ്ങളും നടന്നു. ഭീകരർ ചോരപ്പുഴ ഒഴുക്കി. കൊവിഡ് നേരിടുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് എന്ത് എന്ന ചോദ്യം ഉയരുകയാണെന്നും മോദി വിമര്‍ശിച്ചു. ഇന്ത്യയെ എത്രകാലം ഐക്യരാഷ്ട്രസഭയുടെ തീരുമാനമെടുക്കുന്ന പ്രക്രിയയിൽ നിന്ന് മാറ്റി നിറുത്തുമെന്നും. ലോകത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന ഇന്ത്യയ്ക്ക് എത്ര കാലം കാത്തിരിക്കണമെന്നും പ്രാധനമന്ത്രി വിമർശനം ഉന്നയിച്ചു.

Related News