"താങ്ക് യൂ മോദി"...; കൊവിഡിനെതിരെ പോരാടാൻ ഐക്യത്തിനുള്ള ആത്മാര്‍ഥതക്ക് നന്ദിയെന്ന് ലോകാരോ​ഗ്യ സംഘടന

  • 27/09/2020

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയര്‍പ്പിച്ച് ലോക ആരോഗ്യ സംഘടന തലവന്‍ ട്രോഡോസ് അഥനം ഗബ്രിയേസസ്. ഐക്യത്തിനുള്ള ആത്മാര്‍ഥതക്ക് നന്ദിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നമ്മുടെ ശക്തിയും വിഭവങ്ങളും ഒരുമിച്ച് ചേര്‍ത്താല്‍ മാത്രമേ കൊവിഡ് എന്ന മഹാമാരിക്കെതിരെ പോരാടാനാകൂവെന്നും കൊവിഡിനെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കൊവിഡ് പ്രതിരോധത്തില്‍ മോദി ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ചിരുന്നു. കൊവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു . ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായാൽ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്ത് വാക്സിന്റെ മൂന്നാം ഘട്ട ട്രയൽ പരീക്ഷണങ്ങൾ നടന്നുവരികയാണ്. സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായി കൂടുതൽ പരീക്ഷണങ്ങൾ സഹായിക്കും. വാക്സിൻ വിതരണത്തിനായും സംഭരണ ശേഷി ഉറപ്പുവരുത്തുന്നതിനായും മറ്റു രാജ്യങ്ങളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ 150 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ മെഡിക്കൽ ഉപകരണങ്ങൾ അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷ വിര്‍ശനമായിരുന്നു പ്രധാനമന്ത്രി ഉയര്‍ത്തിയത്. അടുത്തകാലത്തൊന്നും ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത രൂക്ഷവിമര്‍ശനമാണ് ഐക്യരാഷ്ട്രസഭക്കെതിരെ മോദി നടത്തിയത്. സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മോദി പൊളിച്ചെഴുത്ത് ഉടനെ വേണമെന്നും ആവശ്യപ്പെട്ടു.

Related News