24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് രോഗബാധ, മരണം 1039.

  • 28/09/2020

ന്യൂഡൽഹി : ഇന്ത്യയിൽ   കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. ഇന്നലെ മാത്രം 82,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ വൈറസ് രോഗബാധിതരുടെ എണ്ണം 60,74,703 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1039 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95,542 ആയി. രാജ്യത്ത് നിലവില്‍ 9,62,640 രോഗബാധിതര്‍ ചികില്‍സയിലുണ്ട്. 50,16,521 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ വരെ ( സെപ്റ്റംബര്‍ 27) രാജ്യത്ത് 7,19,67,230 സാംപിളുകള്‍ പരിശോധന നടത്തി. ഇന്നലെ മാത്രം 7,09,394 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 13 ലക്ഷത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.

Related News