"കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളെ പ്രത്യേകം സംരക്ഷിച്ചയാൾ; ലോകത്തെ മികച്ച രാഷ്ട്രതന്ത്രജ്ഞൻ"; കുവൈറ്റ് അമീറിന്റെ വിയോ​ഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

  • 29/09/2020

കുവൈറ്റ് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ജാബിര്‍ അസബാഹിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തിയത്.  “ഇന്ന് കുവൈറ്റിനും,  അറബ് ലോകത്തിനും പ്രിയപ്പെട്ട ഒരു നേതാവിനെയും ഇന്ത്യയെ ഉറ്റ ചങ്ങാതിയെയും ലോകത്തെ ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞനെയും നഷ്ടപ്പെട്ടു. നമ്മുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ മഹത്വം ഒരു പ്രധാന പങ്ക് വഹിച്ചു, എല്ലായ്പ്പോഴും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം പ്രത്യേകം സംരക്ഷിച്ചിരുന്നുവെന്നും  പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.

ട്വിറ്റർ പോസ്റ്റ് കാണാം.....

Related News