ഇന്ത്യയിൽ 80,472 പേര്‍ക്ക് പുതുതായി കൊവിഡ്; 1179 മരണം

  • 30/09/2020

ഇന്ത്യയിൽ  62 ലക്ഷവും പിന്നിട്ട്  കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 80,472  പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 62,25,760 ആയി. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.ഇതുവരെ  97,497  പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1.57 ശതമാനമാണ് മരണനിരക്ക്.നിലവില്‍ 9,40,441 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 51,87825 പേര്‍ രോഗമുക്തരായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

Related News