"അഹിംസയിലൂടെ രാജ്യത്തിന് ഗാന്ധിജി പകര്‍ന്ന് നല്‍കിയത് പുതിയൊരു സമരസിദ്ധാന്തം"; ഗാന്ധി സ്മരണയിൽ രാജ്യം

  • 02/10/2020

ഗാന്ധി സ്മരണ പുതുക്കാന്‍ ഒരു ഗാന്ധിജയന്തി കൂടി. ഒക്ടോബർ 2, ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഇന്ന് ഗാന്ധി ജയന്തിയായി രാജ്യം ആചരിക്കുകയാണ്. രാജ്യാന്തര അഹിംസാ ദിനമായാണ് ഐക്യരാഷ്ട്ര സഭ ഇന്നത്തെ ദിവസം ആചരിക്കുന്നത്. ജാതി-മതഭേദമന്യേ എല്ലാവരും ഒരേ മനസോടെ ഗാന്ധിജിയെ ഓർക്കുന്ന ദിനമാണ് ഗാന്ധി ജയന്തി. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയുമായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. അഹിംസയിലൂടെ രാജ്യത്തിന് ഗാന്ധിജി പകര്‍ന്ന് നല്‍കിയത് പുതിയൊരു സമരസിദ്ധാന്തമായിരുന്നു. 'നിങ്ങള്‍ മനുഷ്യനായത് കൊണ്ട് മാത്രം വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോളാണ് വലിയവനാകുന്നത്' എന്ന ഗാന്ധി വചനം ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമുള്ളതാണ്.

Related News