കുവൈറ്റ് അമീറിനോടുളള ആ​ദര സൂചകമായി ഇന്ത്യയിൽ ദുഖാചരണം നടത്തി

  • 04/10/2020

അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബായോടുള്ള ആദര സൂചകമായി ഇന്ത്യയിൽ ഞായറാഴ്ച  ദേശീയ ദുഖാചരണം നടത്തി.  സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന കെട്ടിട സമുച്ചയങ്ങളിൽ പതാക പകുതി താഴ്​ത്തിക്കെട്ടി.  കേരളത്തിലെയും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും, നിയമസഭ മന്ദിരത്തിലും ദേശീയപതാക താഴ്​ത്തിക്കെട്ടി.  ഔദ്യോഗിക ആഘോഷങ്ങളെല്ലാം റദ്ദാക്കിയിരുന്നു. ദുഖാചരണത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളില്‍ ഔദ്യോഗിക പ്രവേശനം ഉണ്ടായിരുന്നില്ല.

കുവൈറ്റിലെ ഇന്ത്യൻ എംബസിയും ദേശീയ ദുഃഖാചരണത്തിന്റെ  ഭാഗമായി പതാക താഴ്​ത്തി.   അമീറിനോടുള്ള  ആദരസൂചകമായി രാജ്യമെമ്പാടും ഒക്ടോബര്‍ നാലിന് ദേശീയ തലത്തില്‍ ദുഖാചരണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിന്നു. 

Related News