ഇന്ത്യയിൽ 66 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; പുതുതായി രോഗം സ്ഥിരീകരിച്ചത് 74,442 പേര്‍ക്ക്; 903 പേർ കൂടി മരണത്തിന് കീഴടങ്ങി

  • 05/10/2020

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 74,442 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു.ഇത് വരെ 66,23,815 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 903 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,02,685 ആയി. നിലവില്‍ 9,34,427 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. 84.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Related News