സൂക്ഷിക്കൂ...! കറന്‍സിയിലൂടെയും കൊവിഡ് പടരാം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

  • 05/10/2020

കറന്‍സി നോട്ടുകള്‍ കൊവിഡ് പടരാനുള്ള  സാധ്യത തള്ളിക്കളയാതെ റിസര്‍വ് ബാങ്ക്. പണമിടപാടുകള്‍ക്ക് മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങി വിവിധ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. സാധ്യമായത്ര പണം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ആര്‍ബിഐ പറയുന്നു.നോട്ടുകള്‍ വൈറസിന്റെ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണമെന്ന നിര്‍ദേശം നേരത്തെ തന്നെ ആര്‍ബിഐ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുകയാണ്. 


നേരത്തെ കറന്‍സി നോട്ടുകള്‍ വഴി കൊറോണ പടരാന്‍ സാധ്യതയുണ്ടോയെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് കത്തയച്ചിരുന്നു.ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നതിനു പ്രത്യേക ഇന്‍സെന്റീവ് പദ്ധതി അവതരിപ്പിക്കണമെന്നും സിഐഎടി ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഈടാക്കുന്ന ബാങ്ക് ചാര്‍ജ് ഒഴിവാക്കണം. ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നതിന് പകരം ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് സബ്സിഡി നല്‍കണമെന്നും സിഎഐടി ആവശ്യപ്പെടുന്നു.

Related News