ഇന്ത്യയിൽ പ്രതിദിന കൊവിഡ് കണക്കുകള്‍ കുറഞ്ഞു; 24 മണിക്കൂറിനിടെ 61267 രോഗികള്‍ മാത്രം; 884 മരണം

  • 06/10/2020


ആശ്വാസമായി രാജ്യത്തെ കൊവിഡ് കണക്കുകള്‍. പ്രതിദിന രോഗബാധയില്‍ വലിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിത്. 24 മണിക്കൂറിനിടെ 61267 പര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് .പ്രതിദിന രോഗബാധ ഒരുഘട്ടത്തില്‍ ഒരു ലക്ഷത്തിനടുത്ത് വരെ എത്തിയിരുന്നു. ഇതില്‍ നിന്നാണ് വലിയ കുറവ് ഉണ്ടായത്. 66,85,082 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 919023 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെ 884 മരണം കൂടി സ്ഥിരീരിച്ചതോടെ ആകെ മരണം 103569 ആയി.5662490  പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

Related News