ആഡംബര വീടുകളിൽ മോഷണം നടത്തുന്നയാൾ അറസ്റ്റിൽ; 2.5 മില്ല്യൺ ദിനാറിന്റെ സാധനങ്ങൾ മോഷ്ടിച്ചെന്ന പ്രതിയുടെ വെളിപ്പെടുത്തൽ

  • 06/10/2020

കുവൈറ്റ്സിറ്റി;  ദാഹിയ, കോർദോബ, ഖാദിസിയ, അൽ-ഫഹഹ എന്നീ പ്രദേശങ്ങളിൽ 8 വീടുകളിൽ മോഷണം നടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തി.    ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണത്തിനിടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.  2.5 മില്ല്യൺ ദിനാറിന്റെ മോഷണം നടത്തിയിട്ടുണ്ടെന്നും , തന്റെ പക്കൽ ഇപ്പോൾ  നൂറ്റിഎൺപതിനായിരം ദിനാറുകൾ മാത്രമാണുളളതെന്നും പ്രതി വെളിപ്പെടുത്തി. താൻ മോഷ്ടിക്കുന്ന   സാധനങ്ങളെല്ലാം വാങ്ങാൻ ഒരു വ്യാപാരിയുമായി  കരാറുണ്ടെന്നും പ്രതി പറഞ്ഞു.

അറസ്റ്റിലാകുന്നതിന് ഒരു ദിവസം മുമ്പാണ്  വ്യാപാരിയുമായി മോഷ്ടിച്ച സാധനങ്ങൾ വിൽക്കാൻ കരാറുണ്ടാക്കിയത്.  കടയിലേക്ക്  വിലയേറിയ ഒരു വാച്ച് താൻ വാഗ്ദാനം ചെയ്തപ്പോൾ ഷോപ്പ് ഉടമ മുപ്പതിനായിരം ദിനാറുകൾ തരാമെന്ന് പറഞ്ഞതായും പ്രതി വെളിപ്പെടുത്തി, പക്ഷേ താനിത് മോഷ്ടിച്ചതാണെന്ന് കടയുടമ മനസ്സിലാകുമെന്ന ഭയത്താൽ അവസാന നിമിഷങ്ങളിൽ വിൽക്കുന്നതിൽ നിന്ന്  പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ പെൺ സുഹൃത്തിനും മോഷ്ടിച്ച ബാ​ഗുകൾ നൽകാറുണ്ടായിരുന്നു. 
മോഷണക്കേസിൽ പിടിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അന്വേഷണസംഘം ഇത്രയും പെട്ടെന്ന്  അറസ്റ്റ് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്നും പ്രതി പറഞ്ഞു

Related News