കുവൈറ്റിന്റെ പുതിയ ക്രൗൺ പ്രിൻസിനെ നാളെ തിരഞ്ഞെടുത്തേക്കും

  • 06/10/2020

നാളെ നടക്കുന്ന പ്രത്യേക പാർലമന്റ്‌ സമ്മേളനത്തിൽ കുവൈറ്റിന്റെ പുതിയ ഭരണ പിന്തുടർച്ചാവകാശിയെ അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹ്‌  പ്രഖ്യാപിച്ചേക്കും. ഇക്കാര്യം സ്പീക്കർ മർസ്സൂഖ്‌ അൽ ​ഗാനെം ആണ് അറിയിച്ചത്.  ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹ്‌ അമീറായി ചുമതലയേറ്റ പശ്ചാത്തലത്തിൽ വന്ന ഒഴിവിലേക്കാണ് പുതിയ ഭരണ പിന്തുടർച്ചാവകാശിയെ തെരഞ്ഞെടുക്കുന്നത്‌. സബാഹ്‌ ഭരണ കുടുംബത്തിൽ നിന്ന് തന്നെ  രാജ്യത്തെ  ഭരണ പിന്തുടർച്ചാവകാശിയെ   തെരഞ്ഞെടുക്കും. ശേഷം പാർലമെന്റിന് മുമ്പാകെ  ഇദ്ദേഹത്തെ നാമ നിർദ്ദേശം ചെയ്തു കൊണ്ട്‌ അമീർ കത്ത്‌ സമർപ്പിക്കും.  

ഭരണ പിന്തുടർച്ചാവകാശിയെ   തെരഞ്ഞെടുക്കുന്നതിന്  പാർലമെന്റിൽ മൂന്നിൽ രണ്ട്‌ ഭാഗം അംഗങ്ങളുടെ  അംഗീകാരം ലഭിക്കണം, അല്ലാത്ത പക്ഷം  വീണ്ടും ഭരണ കുടുംബാം​ഗങ്ങൾ യോഗം ചേർന്ന് 3 പേരുടെ പാനൽ തയ്യാറാക്കിയതിന് ശേഷം പാർലമെന്റിൽ നിന്ന് പാനലിൽ  ഏറ്റവും അധികം പിന്തുണ ലഭിക്കുന്ന വ്യക്തിയെയാണ് പുതിയ ഭരണ പിന്തുടർച്ചാവകാശിയായി തെരഞ്ഞെടുക്കപ്പെടുക.

കുവൈറ്റ് ഭരണഘടനയനുസരിച്ചു അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ-ജാബർ അൽ-സബയ്ക്ക് അടുത്ത  പിന്തുടർച്ചാവകാശിയുടെ  പേരുനൽകാൻ ഒരു വർഷമുണ്ടെന്ന് അൽ-ഖാനിം പ്രസ്താവനയിൽ പറഞ്ഞു. സമാപന സമ്മേളനത്തിന് ഒരു ദിവസം മുമ്പേ പാർലമെന്റിന് തീരുമാനം ലഭിച്ചില്ലെങ്കിൽ, ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങൾ അനുസരിച്ച് സെഷൻ അവസാനിക്കുന്നതുവരെ വിഷയം മാറ്റിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related News