മൊബൈല്‍ വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; വാഹനം രജിസ്റ്റര്‍ ചെയ്യാനുളള അവസാന തീയതി ഒക്ടോബര്‍ 11 ആണെന്ന് അധികൃതർ

  • 06/10/2020

കുവൈറ്റിലെ  മൊബൈല്‍ വാഹന ഉടമകള്‍ക്ക്  പ്രത്യേക നിർദ്ദേശവുമായി പബ്ലിക് മാന്‍പവര്‍ അതോറിറ്റി. മൊബൈല്‍ വാഹന ഉടമകള്‍ക്ക്  വാഹനം രജിസ്റ്റര്‍ ചെയ്യാനുളള അവസാന തീയതി ഒക്ടോബര്‍ 11ന് ആണെന്ന് പബ്ലിക് മാന്‍പവര്‍ അതോറിറ്റിയിലെ പിആര്‍ ആന്‍ഡ് മീഡിയ ഡയറക്ടര്‍ അസീല്‍ അല്‍ മസ്യാദ് അറിയിച്ചു. വാഹന ഉടമകള്‍ ലീഗല്‍ സ്റ്റാറ്റസ് ഭേദഗതി ചെയ്യണമെന്നും,  വാണിജ്യ മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റം വഴിയുള്ള സൈറ്റില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെന്നും അവർ വ്യക്തമാക്കി. ഓട്ടോമാറ്റിക് ട്രാക്കിങ് സിസ്റ്റം (ജിപിഎസ്) ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുള്ള അവസാന തീയതിയും ഒക്ടോബര്‍ 11തന്നെയാണ്.

മൊബൈൽ വാഹനങ്ങളുടെ ലൈസൻസിന് കീഴിൽ പുതിയ വർക്ക് പെർമിറ്റുകൾ നൽകാതിരിക്കുക, അല്ലെങ്കിൽ പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാതിരിക്കുക തുടങ്ങിയ ചട്ടങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ അതോറിറ്റി ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. മൊബൈൽ വാഹനങ്ങളുടെ ഉടമകൾ ഖുറൈനിലെ ദേശീയ ലേബർ പരിശോധന വകുപ്പിന്റെ ആസ്ഥാനത്തുള്ള ദേശീയ ലേബർ സപ്പോർട്ട് ക്യാഷർമാരെ സന്ദർശിക്കണം. മൊബൈൽ വാഹനങ്ങളുടെ ഉടമകൾ മുബാറക് അൽ കബീർ ഗവർണറേറ്റിലെ തൊഴിൽ വകുപ്പിന്റെ ആസ്ഥാനം നിശ്ചിത തീയതിക്ക് മുമ്പായി സന്ദർശിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു.

Related News