132 ഗാർഹിക തൊഴിലാളികളുടെ പരാതികൾ പരിഹരിച്ചുവെന്ന് പബ്ലിക് അതോറിറ്റി

  • 07/10/2020

കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികളുടെ പരാതികൾ ജുഡീഷ്യറിക്ക് അയച്ചതായി പബ്ലിക് റിലേഷൻസ് ഡയറക്ടർ, പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ ഔദ്യോഗിക വക്താവ് അസീൽ വ്യക്തമാക്കി.  2019 ഏപ്രിൽ 1 മുതലുളള 611  ഗാർഹിക തൊഴിലാളികളുടെ പരാതികളാണ്  അയച്ചതെന്നും അവർ പറഞ്ഞു. 

481 ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ രജിസ്റ്റർ ചെയ്തതായും 1590 തൊഴിലാളികളെ അവരുടെ ഫയലുകളിൽ രജിസ്റ്റർ ചെയ്തതായും അവർ പറഞ്ഞു. സെപ്റ്റംബറിൽ മന്ത്രാലയത്തിന്  504 പരാതികൾ ലഭിച്ചു, അതിൽ 132 എണ്ണം പരിഹരിച്ചു, തൊഴിലാളികൾക്കായി 1,761 ദിനാറുകളും, തൊഴിലുടമകൾക്കായി 8,895 ദിനാറുകളും  ശേഖരിച്ചു, , 44 ലൈസൻസുകൾ പുതുക്കിയെന്നും അവർ കൂട്ടിച്ചേർത്തു.

Related News