"സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നു"; ഇനി ആത്മീയതയിലേക്കെന്ന് സന ഖാൻ

  • 09/10/2020

സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണെന്നും, ഇനി ആത്മീയതയിലേക്ക് പ്രവേശിക്കുകയാണെന്നും ബോളിവുഡ്   നടി സന ഖാൻ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനം ആരാധകരുമായി പങ്കുവച്ചത്. വിനോദ വ്യവസായം തനിക്ക് എല്ലാ പ്രശസ്തിയും സമ്പാദ്യവും തന്നുവെന്നും എന്നാൽ അത് മാത്രമാവരുത് തന്റെ ലക്ഷ്യമെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും സന വ്യക്തമാക്കുന്നു. ഇന്ന് മുതൽ  മനുഷ്യത്വത്തെ സേവിക്കാനും സ്രഷ്ടാവായ ദൈവത്തെ പിന്തുടരാനുമാണ് തന്റെ ലക്ഷ്യമെന്നും സന കുറിക്കുന്നു


‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻഎന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്‍റെ നല്ല രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു.

ബി​ഗ് ബോസ് സീസൺ ആറിലെ മത്സരാർഥിയായിരുന്ന സന നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിരുന്നു. "ജീവിതത്തിലെ നിർണായകമായ ഒരു ഘട്ടത്തിൽ നിന്നാണ് നിങ്ങളോട് ഞാൻ സംസാരിക്കുന്നത്. ഏറെ നാളായി ഞാൻ സിനിമ മേഖലയിലുണ്ട്. ഇവിടെ എല്ലാവിധ പ്രശസ്തിയും സമ്പാദ്യവും ആദരവും എനിക്ക് ലഭിച്ചതിൽ ഞാൻ അനു​ഗ്രഹീതയാണ്.  എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, എനിക്കൊരു തിരിച്ചറിവ് ഉണ്ടായിരിക്കുന്നു: മനുഷ്യൻ ഈ ലോകത്തേക്ക് വരുന്നതിന്റെ യഥാർത്ഥ ലക്ഷ്യം സമ്പത്തും പ്രശസ്തിയും നേടുക എന്നതാണോ? ദരിദ്രരും നിസ്സഹായരുമായവരുടെ സേവനത്തിനായി അവന്റെ / അവളുടെ ജീവിതം ചെലവഴിക്കേണ്ടത് അവരുടെ കടമയുടെ ഭാഗമല്ലേ? ഏത് നിമിഷവും നമ്മൾ മരണപ്പെട്ടേക്കാം എന്ന് അവനോ/അവളോ ചിന്തിക്കേണ്ടതല്ലേ? അവൻ / അവൾ ഇല്ലാതായാൽ എന്ത് സംഭവിക്കും?
 
വളരെക്കാലമായി ഞാൻ ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുകയാണ്, പ്രത്യേകിച്ച് എന്റെ മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം. ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ മതത്തിൽ ഞാൻ തിരഞ്ഞപ്പോൾ, ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായിരിക്കണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറ്റാതിരിക്കുകയും ചെയ്താൽ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞുവെന്ന് സന പറഞ്ഞു. 

32 കാരിയായ സന ഖാന്‍ ടോയ്ലെറ്റ് എക് പ്രേം കഥ, ജയ് ഹോ തുടങ്ങിയ നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒപ്പം തന്നെ വിവിധ  ദക്ഷിണേന്ത്യന്‍ സിനിമകളിലും സന അഭിനയിച്ചിട്ടുണ്ട്. 

Related News