കുവൈറ്റിൽ ഫൈസർ വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം അവസാനത്തോടെ എത്തും

  • 14/12/2020



കൊവിഡ് വൈറസിനെതിരായ “ഫൈസർ - ബയോൺടെക്” വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ മന്ത്രാലയം അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രാലയത്തിലെ ഡ്ര​ഗ് ഫുഡ് കൺട്രോൾ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ വ്യക്തമാക്കി. ഫൈസർ വാക്‌സിനുകളുടെ ആദ്യ ബാച്ച് ഡിസംബർ അവസാനത്തോടെ കുവൈത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു. കൂടുതൽ വാക്സിൻ ഡോസുകൾ രാജ്യത്ത് എത്തിക്കാനും, പ്രവാസികൾക്കുടെ രാജ്യത്ത് എല്ലാവർക്കും വാക്സിൻ വിതരണം ചെയ്യാനുമുളള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

കൊവിഡിനെതിരെയുളള പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നതിന് മുൻ‌കൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രാലയം നൽകിയ ലിങ്ക് ഉപയോ​ഗപ്പെടുത്തണമെന്നും അധികൃതർ വ്യക്തമാക്കി.  കൊവിഡ് വാക്സിൻ എത്തുന്ന മുറയ്ക്ക് ആരോ​ഗ്യമന്ത്രാലയം തരംതിരിച്ചിട്ടുളള പ്രത്യേക വിഭാ​ഗക്കാർക്കായിരിക്കും ആദ്യ ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Related News