കുവൈറ്റിൽ ബിൽഡിംഗ് മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്നവർക്ക് 35 ദിനാർ അലവൻസ്

  • 14/12/2020



കുവൈറ്റ് സിറ്റി;  കമ്മ്യൂണിക്കേഷൻസ് ആന്റ് സപ്പോർട്ട് സർവീസസ് സെക്ടറിലെ ബിൽഡിംഗ് മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സിവിൽ സർവീസ് കമ്മീഷൻ (സി‌എസ്‌സി) റിസ്ക് അലവൻസ് അനുവദിച്ചതായി കമ്മ്യൂണിക്കേഷൻ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഖൊലൂദ് അൽ ഷെഹാബ് അറിയിച്ചു. സിവിൽ സർവീസ് കമ്മീഷന്റെ തീരുമാനം നമ്പർ 13/2012 അനുസരിച്ച്  പ്രതിമാസം കെഡി 35 റിസ്ക് അലവൻസ് ലഭിക്കും. കെട്ടിട പരിപാലന വകുപ്പിലെ ജീവനക്കാർക്ക് ആരോഗ്യ മന്ത്രാലയത്തിലെ ഒക്യുപേഷണൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന്  അലവൻസ് നൽകാനുള്ള അപേക്ഷ സി‌എസ്‌സി പരിശോധിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.  തൊഴിൽ ആരോഗ്യ വകുപ്പിലെ ചില ജീവനക്കാർ അപകടകരമായ (റിസ്ക്) രീതിയിൽ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിസ്ക് അലവൻസിന്റെ തുടർച്ചയായ വിതരണം ഒരേ  ഫീൽഡിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായിരിക്കുമെന്നും, ജോലി ചെയ്യുന്ന വകുപ്പോ, മേഖലയോ മാറിയാൽ അലവൻസ് നിർത്തലാക്കുമെന്നും അധികൃതർ അറിയിച്ചു. 

Related News